താക്കോല്‍സ്ഥാനങ്ങളിലെ വനിതാപ്രാതിനിധ്യം ഗുണകരമാകുന്നതെങ്ങനെ?

താക്കോല്‍സ്ഥാനങ്ങളിലെ വനിതാപ്രാതിനിധ്യം ഗുണകരമാകുന്നതെങ്ങനെ?

കമ്പനികളുടെ ലാഭം കൂട്ടാന്‍ സ്ത്രീസാന്നിധ്യത്തിനാകും. എന്നാല്‍ ലാഭക്കണ്ണില്‍ മാത്രം പരിഗണിക്കേണ്ട കാര്യമല്ല അത്

കോര്‍പ്പറേറ്റ് കമ്പനികളുടെ ഭരണസമിതി ബോര്‍ഡുകളിലെ സ്ത്രീ സാന്നിധ്യം സാമ്പത്തിക മെച്ചപ്പെട്ട പ്രകടനത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞിരിക്കുന്നു. സ്ത്രീ-പുരുഷ സമത്വവും നാനാത്വവും താഴെത്തട്ടു മുതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കോര്‍പ്പറേറ്റ് ലോകം മനസിലാക്കിയിരിക്കുന്നു. ബ്രിട്ടണില്‍ കമ്പനിബോര്‍ഡുകളില്‍ 30ശതമാനം സ്ത്രീസാന്നിധ്യം ലക്ഷ്യമിട്ട് 2010ല്‍ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി യുഎസിലും 30 ശതമാനം സന്ധി എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം വിവിധ സംഘടനകള്‍ പലയിടത്തും രൂപപ്പെട്ടിട്ടുണ്ടാകും.

എന്നാല്‍ ഇവരുടെ അവകാശവാദം സത്യമാണോ എന്നാണു പരിശോധിക്കേണ്ടത്. വനിതാമേധാവികള്‍ കമ്പനികളെ ലാഭത്തിലാക്കിയിട്ടുണ്ടോ? ക്രെഡിറ്റ് സ്യുസ്സെ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് ഒരു വനിതാമേധാവിക്കെങ്കിലും ലാഭം കൊണ്ടു വരാനായിട്ടുണ്ടെന്നാണ്. മുതിര്‍ന്ന മാനേജര്‍പദവിയില്‍ 15 ശതമാനം സ്ത്രീകള്‍ ഉള്ള കമ്പനികള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ലാഭം നേടുന്നു. എന്നാല്‍ 10 ശതമാനത്തില്‍ താഴെ മാത്രം സ്ത്രീ സീനിയര്‍ മാനേജര്‍മാര്‍ ഉള്ള സ്ഥാപനങ്ങളുടെ ലാഭം തുച്ഛമാണ്. എന്നാല്‍ ഇത്തരം പല പഠനങ്ങളും നടത്തുന്നതു തന്നെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായതിനാല്‍ ഇതിന്റെ വിശ്വസനീയത സംശയകരമാണ്. അതിനാല്‍ ഇവ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങള്‍ അബദ്ധജഡിലങ്ങളുമാകാം.

ഘടനാപരമായ വൈവിധ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ എണ്ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. ബോര്‍ഡിലെ സ്ത്രീ പ്രാതിനിധ്യത്തെ ഒരിക്കലും അതിന്റെ സ്വാധീനത്തിന്റെ അടയാളമായി കാണാനാകില്ല. അതിലെ സ്ത്രീകള്‍ക്ക് എന്തെങ്കിലും സ്വാധീനമുപയോഗിക്കാനാകും എന്നും കരുതേണ്ടതില്ല. ബോര്‍ഡിലെ എല്ലായിടവും തുല്യത ഉറപ്പാക്കുന്നതല്ല

ഇത്തരം വിശകലനങ്ങള്‍ സ്ത്രീ ബോര്‍ഡ് മെംബര്‍മാര്‍ സാമ്പത്തിക അഭ്യുന്നതിക്കു നേരിയ തോതിലേ കാരണക്കാരാകുന്നുള്ളൂവെന്ന ഫലമേ കാണിക്കുന്നുള്ളൂ. എന്നാല്‍ ഇതൊരു ശരാശരി കണക്കു മാത്രമാണ്. ചില കമ്പനികളുടെ കാര്യത്തില്‍ ഫലം ലാഭവുമില്ല നഷ്ടവുമില്ലെന്നും മറ്റു ചിലതില്‍ നഷ്ടവുമാണു കാണിക്കുന്നത്. ഇതിന്റെ കാര്യകാരണബന്ധം തെളിയിക്കുക പ്രയാസമാണ്. അതായത് ഭരണ ബോര്‍ഡുകളില്‍ സ്ത്രീപ്രാതിനിധ്യം കൂടിയതിനാലാണ് കമ്പനികള്‍ മികവു പ്രകടിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനാകില്ല. മറ്റു ഘടകങ്ങളും മികവിനു കാരണമാകാം. സ്ത്രീകള്‍ കൂടുതലായി ബോര്‍ഡുകളിലെടുത്തിട്ടുള്ള കമ്പനികള്‍ മറ്റു രീതികളില്‍ വ്യത്യസ്തമാകാം.

ഉദാഹരണത്തിന് സ്ഥാപനത്തിന്റെ വലുപ്പം. വലിയ കമ്പനികള്‍ എല്ലാ മേഖലയിലും സ്ത്രീകളെ ജോലിക്കെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭരണസമിതിയിലേക്കും സ്ത്രീകളെ എടുക്കാം. അതേ പോലെ കൂടുതല്‍ പുതുമയോടെ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന കമ്പനികള്‍ ലിംഗഭേദം പരിഗണിക്കാതെ സ്ത്രീകളുടെ കഴിവുകള്‍ കാര്യക്ഷമമായി പുറത്തു കൊണ്ടു വരാനുള്ള പ്രോല്‍സാഹനം നല്‍കും. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയും സ്ത്രീകളെ ബോര്‍ഡുകളില്‍ പ്രതിഷ്ഠിക്കാറുണ്ട്. യുഎസിലെ പ്രമുഖ കമ്പനികളിലെ ഉന്നത പദവികളിലെ ലിംഗഭേദത്തെപ്പറ്റിയുള്ള ഒരു പഠനത്തില്‍ പറയുന്നത് ബോര്‍ഡംഗങ്ങള്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിച്ചിട്ടുള്ള കമ്പനികള്‍ മാത്രമല്ല, നവീനതയില്‍ ഊന്നിയ കമ്പനികളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ്.

സ്ത്രീകളെ അംഗീകരിക്കുന്ന രാജ്യങ്ങളില്‍ ബോര്‍ഡംഗങ്ങളായ സ്ത്രീകള്‍ കമ്പനികളുടെ മികച്ച പ്രകടനത്തിനു കാരണക്കാരാകുന്നു. പൊതുവേ കമ്പനികളുടെ വിജയത്തിനും ഉന്നതപദവികളിലെ സ്ത്രീ സാന്നിധ്യത്തിനും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ കൂടുതല്‍ സ്ത്രീകളെ കൂട്ടി പ്രവര്‍ത്തനം നല്ലതാക്കുക എന്ന ആശയം കരുതുന്നത്ര ലളിതമല്ല. ജര്‍മന്‍, ഡച്ച്, ബെല്‍ജിയന്‍ ഗവേഷകര്‍ നടത്തിയ പഠനം, മറ്റു ഘടകങ്ങള്‍ പരിഗണിക്കാതെ കോര്‍പ്പറേറ്റ് ബോര്‍ഡുകളിലെ സ്ത്രീപ്രാതിനിധ്യം മാത്രം കമ്പനിയുടെ ലാഭത്തിന്റെ മാനദണ്ഡമാക്കാനാകില്ലെന്ന് വ്യക്തമാക്കുന്നു. കമ്പനി സംസ്‌കാരത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാകുമിത് കണക്കാക്കാനാകുക. ഇഷ്ടപ്പെടാത്ത ഒരു മുറിയില്‍ ന്യൂനപക്ഷമായ സ്ത്രീകള്‍ ഗുണകരമായ ഫലം സൃഷ്ടിക്കുകയില്ലെന്നും ഈ പഠനം പറയുന്നു. ഇത് മറ്റു തരത്തിലുള്ള വൈവിധ്യങ്ങളിലാകും ബാധകമാകുക.

വലിയ കമ്പനികള്‍ എല്ലാ മേഖലയിലും സ്ത്രീകളെ ജോലിക്കെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭരണസമിതിയിലേക്കും സ്ത്രീകളെ എടുക്കാം. അതേ പോലെ കൂടുതല്‍ പുതുമയോടെ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന കമ്പനികള്‍ ലിംഗഭേദം പരിഗണിക്കാതെ സ്ത്രീകളുടെ കഴിവുകള്‍ കാര്യക്ഷമമായി പുറത്തു കൊണ്ടു വരാന്‍ പ്രോല്‍സാഹനം നല്‍കും

ഘടനാപരമായ വൈവിധ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ എണ്ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബോര്‍ഡിലെ സ്ത്രീ പ്രാതിനിധ്യത്തെ ഒരിക്കലും അതിന്റെ സ്വാധീനത്തിന്റെ അടയാളമായി കാണാനാകില്ല. അതിലെ സ്ത്രീകള്‍ക്ക് എന്തെങ്കിലും സ്വാധീനമുപയോഗിക്കാനാകും എന്നും കരുതേണ്ടതില്ല. ബോര്‍ഡിലെ എല്ലായിടവും തുല്യത ഉറപ്പാക്കുന്നതല്ല. ഉദാഹരണമായി 12- 15 അംഗ ബോര്‍ഡില്‍ മൂന്നു സ്ത്രീകളുണ്ടെങ്കില്‍ അത് സ്വാധീനം ചെലുത്താവുന്ന സംഖ്യയാണ്. കാരണം 30 ശതമാനം സ്ത്രീ പ്രാതിനിധ്യമാണ് ആ ബോര്‍ഡില്‍ ഉള്ളത്. എന്നാല്‍ അതൊരിക്കലും നേരിട്ട് ലാഭത്തിനു കാരണമാകില്ല. ബോര്‍ഡംഗങ്ങള്‍ക്ക് താഴെക്കിടയില്‍ നേരിട്ട് സ്വാധീനം ചെലുത്താനാകില്ലന്നതാണ് ഇതിന്റെ കാരണം. എന്നാല്‍ അവര്‍ക്ക് സ്വാധീനം ചെലുത്താനാകുന്ന ഒരു മേഖലയുണ്ട്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ നയ രൂപീകരണത്തില്‍ ഇവര്‍ക്ക് വ്യക്തമായ സ്വാധീനം ചെലുത്താം.

പരിസ്ഥിതി സൗഹാര്‍ദം ഉറപ്പിക്കേണ്ട ഘട്ടത്തിലോ ജീവകാരുണ്യ രംഗത്തോ കമ്പനിയിലെ സ്ത്രീ ബോര്‍ഡംഗങ്ങളും ലാഭവും തമ്മിലുള്ള പരസ്പര ബന്ധത്തിന് അഞ്ചു മടങ്ങ് ശക്തിയുണ്ടാകും. ലാഭസാധ്യത അതിസങ്കീര്‍ണമായ കാര്യമാണ്. ചീഫ് എക്‌സിക്യുട്ടീവിനു പോലും കമ്പനി ലാഭത്തിന്റെ കാര്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്നു വ്യക്തമാണ്. ബോര്‍ഡിലുള്ള വെറും മൂന്നു വനിതകള്‍ക്ക് ലിംഗഭേദത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കമ്പനിയുടെ താഴെത്തട്ടില്‍ സ്വാധീനമുളവാക്കാന്‍ കഴിയില്ലല്ലോ. സ്ത്രീകള്‍ക്ക് ബോര്‍ഡുകളില്‍ തുല്യപദവി കൊടുക്കുന്നതിനും മുമ്പു തന്നെ അവര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ പണം കൊണ്ടുവരുന്നുണ്ടോയെന്നു നോക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ട ഏറ്റവും പ്രധാന കാര്യം. പ്രധാന ജോലികളില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം എന്ന ആവശ്യം അവഗണിക്കുന്നതാണു പ്രശ്‌നം. ഇത് ലാഭത്തേക്കാള്‍ സാമൂഹ്യ നീതിയുടെ പ്രശ്‌നമായാണ് പരിഗണിക്കേണ്ടത്.

Comments

comments

Categories: FK Special, Slider