29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ ധാരണയില്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായിയും

29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ ധാരണയില്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായിയും

ഇരുകമ്പനികളും ചേര്‍ന്ന് ജൂലൈയില്‍ തയാറാക്കിയ പങ്കാളിത്തക്കരാറിന്റെ ആദ്യ ഘട്ടത്തിനാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്

ദുബായ്: ദുബായ് വിമാനകമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബായിയും 29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ ധാരണ പ്രഖ്യാപിച്ചു. ഇരുകമ്പനികളും ചേര്‍ന്ന് ജൂലൈയില്‍ തയാറാക്കിയ പങ്കാളിത്തക്കരാറിന്റെ ആദ്യ ഘട്ടത്തിനാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്.

കോഡ്‌ഷെയറിംഗ്, വാണിജ്യം, നെറ്റ്‌വര്‍ക്ക് പ്ലാനിംഗ്, വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളുടെ യാത്ര, വരുമാനം മെച്ചപ്പെടുത്താന്‍ സര്‍വീസുകളില്‍ പുനക്രമീകരണം കൊണ്ടുവരിക തുടങ്ങിയവയിലാണ് രണ്ട് വിമാനകമ്പനികളും പങ്കാളിത്തം മെച്ചപ്പെടുന്നത്. എന്നാല്‍ ഇരു കമ്പനികളും സ്വതന്ത്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

മൂന്ന് ഭൂഖണ്ഡങ്ങളിലായി ഫ്‌ളൈദുബായ് സര്‍വീസ് നടത്തുന്ന 29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ നടപ്പാക്കുമെന്ന് എമിറേറ്റ്‌സ് പറഞ്ഞു. ഉപഭോക്താക്കളെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വളരെ എളുപ്പത്തിലും വേഗത്തിലും എത്തിക്കാന്‍ സഹായിക്കാന്‍ കോഡ്‌ഷെയറിലൂടെയാവുമെന്ന് വിമാനകമ്പനി പറഞ്ഞു. ഒക്‌റ്റോബര്‍ 29 മുതലാണ് കോഡ്‌ഷെയറിംഗ് സൗകര്യം യാഥാര്‍ത്ഥ്യമാകുന്നത്.

ഇരു വിമാനക്കമ്പനികളും തമ്മിലുള്ള പങ്കാളിത്തക്കരാറിലെ ആദ്യത്തെ ഘട്ടമാണിത്

ജിസിസിയിലെ സ്ഥലങ്ങളായ കുവൈറ്റ്, മസ്‌കറ്റ്, സലാല തുടങ്ങിയ റൂട്ടുകള്‍ കോഡ്‌ഷെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ പ്രദേശങ്ങളായ ബെല്‍ഗാര്‍ഡെ, ബകു, പ്രഗ്യു എന്നീ പ്രദേശങ്ങളും ഇന്ത്യയിലെ ലഖ്‌നൗവും എറിട്രിയയിലെ അസ്മരയും ഇറാഖിലെ നജാഫും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇരു വിമാനക്കമ്പനികളും തമ്മിലുള്ള പങ്കാളിത്തക്കരാറിലെ ആദ്യത്തെ ഘട്ടമാണിത്. ഭാവിയിലെ കോഡ്‌ഷെയര്‍ കരാറിലൂടെ രണ്ട് വിമാനകമ്പനികളുടേയും പ്രവര്‍ത്തനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കാന്‍ സാധിച്ചെക്കുമെന്നും എമിറേറ്റ്‌സും ഫ്‌ളൈദുബായും പറഞ്ഞു. എമിറേറ്റ്‌സിലെ സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് നിരവധി സൗകര്യങ്ങളും ഫ്‌ളൈദുബായുമായുള്ള കോഡ്‌ഷെയര്‍ വിമാനങ്ങളിലൂടെ ആദ്യ ഘട്ടത്തില്‍ ലഭിക്കും. ഇത് കൂടാതെ പ്രീമിയം അംഗങ്ങള്‍ക്ക് അധികമായി ബാഗേജ് അലവന്‍സ് നേടാനാകും. പുതിയ പങ്കാളിത്തത്തിലൂടെ എമിറേറ്റ്‌സിന്റെ ടെര്‍മിനല്‍ മൂന്നിനേയും ഫ്‌ളൈദുബായുടെ ടെര്‍മിനല്‍ രണ്ടിനേയും ബന്ധിപ്പിക്കാനുള്ള 120 മിനിറ്റിന്റെ യാത്രസമയം വെട്ടിക്കുറക്കാനും ഇതിലൂടെ യാത്രക്കാര്‍ക്ക് സാധിക്കും.

Comments

comments

Categories: Arabia