ഇകാര്‍ട്ടിന് ക്ലിക്ക്2ഷോപ്പില്‍ നിന്ന്  641 കോടി രൂപയുടെ ഫണ്ടിംഗ് 

ഇകാര്‍ട്ടിന് ക്ലിക്ക്2ഷോപ്പില്‍ നിന്ന്  641 കോടി രൂപയുടെ ഫണ്ടിംഗ് 

ബെംഗളൂരു : ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്‌സ് ശാഖയായ ഇകാര്‍ട്ടിന് ക്ലിക്ക്2ഷോപ്പ് ലോജിസ്റ്റിക്‌സ് സര്‍വീസ് ഇന്റര്‍നാഷണലില്‍ നിന്ന് 641 കോടി രൂപയുടെ ഫണ്ട് ലഭിച്ചു. ഇന്‍സ്റ്റാകാര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന സംരംഭത്തിലൂടെയാണ് ഇകാര്‍ട്ടിലേക്ക് ഫണ്ടിംഗ് സാധ്യമാക്കിയതെന്ന് കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി.

ഫഌപ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്‌സ് ശൃംഖല ശക്തിപ്പെടുത്തി ഉത്സവ സീസണില്‍ വലിയ ഷിപ്പ്‌മെന്റുകളുടെ സുഗമമായ വിതരണം നടത്തുന്നതിനുവേണ്ടിയുള്ള ഫണ്ടിംഗാണിത്. 18 മാസങ്ങള്‍ക്ക് മുന്‍പ് ഫഌപ്കാര്‍ട്ട് സഹകമ്പനിയായ ഇന്‍സ്റ്റാകാര്‍ട്ട് സര്‍വീസസില്‍ 666 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഫഌപ്കാര്‍ട്ടിന്റെ 70 ശതമാനത്തോളം ലോജിസ്റ്റിക്‌സ് ആവശ്യകതകളും പൂര്‍ത്തീകരിക്കുന്നത് ഇകാര്‍ട്ടിലൂടെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ പരിചയം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ആറുമാസത്തിനിടെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികള്‍ തങ്ങളുടെ ലോജിസ്റ്റിക്‌സ് ശൃംഖല മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്- ജിഎസ്ടി)യ്ക്ക് കീഴില്‍ വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിനും വികേന്ദ്രീകരിക്കുന്നതിനും ഈ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. കമ്പനിയിലേക്ക് കൂടുതല്‍ പേരെ നിയമിക്കാനും ലാസ്റ്റ്- മൈല്‍ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും സാധ്യതയുണ്ട്. അതേസമയം ഉപഭോക്തൃ പരിചയം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ആറുമാസത്തിനിടെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികള്‍ തങ്ങളുടെ ലോജിസ്റ്റിക്‌സ് ശൃംഖല മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൂടുതല്‍ പൂര്‍ത്തീകരണ കേന്ദ്രങ്ങളും ലാസ്റ്റ്- മൈല്‍ വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് പുറമെ മറ്റ് കമ്പനികള്‍ക്കും ഇകാര്‍ട്ടിന്റെ സേവനം ലഭ്യമാക്കാന്‍ ഫഌപ്കാര്‍ട്ട് ശ്രമിച്ചേക്കുമെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ഗ്രോസറി സര്‍വീസുകള്‍ ഉള്‍പ്പെടുത്തികൊണ്ട് കമ്പനി ശൃംഖല വിപുലീകരിച്ചേക്കും. ഡിസംബര്‍ ആദ്യത്തോടെ ഗ്രോസറി ശൃംഖല ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ തങ്ങളുടെ പ്രൈം സര്‍വീസിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നോണ്‍-പ്രൈം അംഗങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ അംഗങ്ങള്‍ക്ക് വേഗത്തില്‍ വിതരണ നല്‍കുന്ന സംവിധാനമാണ് പ്രൈം സര്‍വീസ്. ആലിബാബയുടെ പിന്തുണയുള്ള ഓണ്‍ലൈന്‍ കമ്പനിയായ പേടിഎം മാളും തങ്ങളുടെ ലോജിസ്റ്റിക്‌സ് ശൃംഖല ശക്തിപ്പെടുത്തിനുവേണ്ടി 35 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു.

Comments

comments

Categories: Business & Economy