ഇന്ത്യയില്‍ ഇരുപത് ലക്ഷം വില്‍പ്പന കടന്ന് വാഗണ്‍ആര്‍ മുന്നോട്ട്

ഇന്ത്യയില്‍ ഇരുപത് ലക്ഷം വില്‍പ്പന കടന്ന് വാഗണ്‍ആര്‍ മുന്നോട്ട്

1999 ലാണ് ഈ ബോക്‌സി സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്

ന്യൂ ഡെല്‍ഹി : മാരുതി സുസുകി വാഗണ്‍ആറിന്റെ ഇന്ത്യയിലെ വില്‍പ്പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടു. 1999 ലാണ് ഈ ബോക്‌സി സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന അഞ്ച് കാറുകളിലൊന്നാണ് വാഗണ്‍ആര്‍ ഹാച്ച്ബാക്ക്. കഴിഞ്ഞ പത്ത് വര്‍ഷമായി മാരുതി സുസുകി വാഗണ്‍ആര്‍ ഈ നേട്ടം കൈവരിക്കുന്നു. മാരുതി 800, ആള്‍ട്ടോ എന്നിവയ്ക്കുശേഷം ഇന്ത്യയില്‍ 20 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന റെക്കോഡ് നോട്ടം കൈവരിച്ച മൂന്നാമത്തെ മോഡലായി വാഗണ്‍ആര്‍ മാറി.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന അഞ്ച് കാറുകളിലൊന്നാണ് വാഗണ്‍ആര്‍ ഹാച്ച്ബാക്ക്

മാരുതി സുസുകി വാഗണ്‍ആറിന്റെ യാത്ര ഈ വിധമായിരുന്നു

2004 – 1,00,000 യൂണിറ്റ്
2008 – 5,00,000 യൂണിറ്റ്
2011 – 10,00,000 യൂണിറ്റ്
2014 – 15,00,000 യൂണിറ്റ്
2017 – 20,00,000 യൂണിറ്റ്

45 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ആദ്യ കാര്‍ എന്ന നിലയിലാണ് വാഗണ്‍ആര്‍ വാങ്ങിയത്. ഏകദേശം 20 ശതമാനം വാഗണ്‍ആര്‍ ഉപയോക്താക്കള്‍ പിന്നീട് പലതവണയായി വാഗണ്‍ആര്‍ വാങ്ങിയിട്ടുണ്ടെന്നും മാരുതി അറിയിച്ചു.

Comments

comments

Categories: Auto