നവംബറില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് യുഎഇ

നവംബറില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് യുഎഇ

ഒപെക് കരാറിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസത്തെ പ്രതിദിന ഉല്‍പ്പാദനം 139,000 ബാരലാക്കി കുറയ്ക്കുന്നത്

ദുബായ്: ഒപെക്കിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മുതല്‍ യുഎഇയുടെ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 139,000 ബാരലായി വെട്ടിക്കുറയ്ക്കുമെന്ന് ഊര്‍ജ്ജ മന്ത്രി സുഹാലി അല്‍ മസ്‌റോയ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിദിന ഉല്‍പ്പാദനം 1,39,000 ബാരലാക്കി ചുരുക്കണമെന്ന ഒപെക്കിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) നവംബറിലെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി യുഎഇയുടെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അഡ്‌നോക് പ്രഖ്യാപിച്ചത് പോലെ നവംബറില്‍ ഉല്‍പ്പാദന നിരക്ക് വെട്ടിക്കുറക്കുന്നതിലൂടെ 15 ശതമാനം ക്രൂഡ് കരാറുകള്‍ നീക്കിവെക്കുമെന്ന് അല്‍ മസ്‌റോയ് പറഞ്ഞു. ഒപെക് തീരുമാനത്തോട് സമവായപ്പെടുന്നതിന്റെ ഭാഗമായാണ് അഡ്‌നോക് ഉല്‍പ്പാദനം വെട്ടിക്കുറക്കുന്നതിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യമാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബിരലാക്കി വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിലെത്തിയത്.

ലോകത്തുള്ള അധിക എണ്ണ ഇല്ലാതാക്കി വിപണിയില്‍ സ്ഥിരത കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്. ആദ്യം ആറ് മാസത്തേക്കായിരുന്നു കരാറിന് അംഗീകാരം നല്‍കിയത് പിന്നീട് ഒന്‍പത് മാസം കൂടി കൂട്ടിച്ചേര്‍ത്ത് 2018 മാര്‍ച്ചുവരെ നീട്ടുകയായിരുന്നു. ബാരലിന് 110 ഡോളര്‍ വിലയുണ്ടായിരുന്നതില്‍ നിന്ന് 2014 ന്റെ മധ്യത്തോടെ 27 ഡോളറായിട്ടാണ് എണ്ണയുടെ വില ഇടിഞ്ഞത്. നിലവില്‍ 50 ഡോളറാണ് എണ്ണയുടെ വില.

Comments

comments

Categories: Arabia