ടൊയോട്ട എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ വിപണിയില്‍

ടൊയോട്ട എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 6,64,300 രൂപ

കൊച്ചി : പുതിയ ഒട്ടേറെ ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പ്പനയുമായി എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവതരിപ്പിച്ചു. യുവത്വം തുളുമ്പുന്ന രൂപകല്‍പ്പനയും സുരക്ഷാ സവിശേഷതകളും മികച്ച പെര്‍ഫോമന്‍സുമാണ് എറ്റിയോസ് എക്‌സ് എഡിഷനെ വേറിട്ടുനിര്‍ത്തുന്നത്. 1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6,64,300 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഗ്രില്ലില്‍ കറുത്ത ആക്‌സന്റുകള്‍, ഫോഗ് ലാംപ് ബീസല്‍സ്, ബോഡി കളര്‍ ക്ലാഡിംഗ്, കാര്‍ബണ്‍ ഫൈബര്‍ ഫിനിഷില്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, റിവേഴ്‌സ് കാമറ ഡിസ്‌പ്ലേ സഹിതം 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ, പുതിയ സീറ്റ് ഫാബ്രിക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ തുടങ്ങിയവയാണ് പുതിയ എറ്റിയോസ് ക്രോസ് എക്‌സിന്റെ പ്രത്യേകതകള്‍. ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന്റെ ഇന്റീരിയര്‍ വളരെ ആകര്‍ഷകമാണ്.

പുതിയ ക്വാര്‍ട്‌സ് ബ്രൗണ്‍ നിറത്തില്‍ മാത്രമേ എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ ലഭിക്കൂ

ഡുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പ്രീടെന്‍ഷനറും ഫോഴ്‌സ് ലിമിറ്ററുകളുമുള്ള ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. പുതിയ ക്വാര്‍ട്‌സ് ബ്രൗണ്‍ നിറത്തില്‍ മാത്രമേ എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ ലഭിക്കൂ.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ക്രോസ്ഓവര്‍ വാഹനങ്ങളിലൊന്നാണ് എറ്റിയോസ് ക്രോസ്. പുറമേ കോംപാക്റ്റ് എന്ന് തോന്നുമ്പോഴും വിശാലമായ ഉള്‍വശമാണ് എറ്റിയോസ് ക്രോസ് എക്‌സ്് എഡിഷന്റെ പ്രത്യേകത. ഈ ഉത്സവ കാലത്ത് എറ്റിയോസ് ക്രോസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അകിതോഷി തകേമുറ, ഡയറക്റ്ററും സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ എന്നിവര്‍ പറഞ്ഞു.

Comments

comments

Categories: Auto