റോഡപകടങ്ങളെ വെല്ലുവിളിച്ച് സ്വയം നിയന്ത്രിക കാറുകള്‍

റോഡപകടങ്ങളെ വെല്ലുവിളിച്ച് സ്വയം നിയന്ത്രിക കാറുകള്‍

ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലേക്ക്

ഡ്രൈവര്‍ വേണ്ടാത്ത, വിദൂരനിയന്ത്രണ സംവിധാനത്തിലോടുന്ന കാറുകളുടെ ഗവേഷണത്തിലും പരീക്ഷണത്തിലുമാണ് ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കള്‍. പരിപൂര്‍ണ സ്വയം നിയന്ത്രിത കാറുകള്‍ ഇനിയും കാതങ്ങള്‍ക്കപ്പുറമാണെന്നേ ഇപ്പോഴത്തെ നിലവെച്ച് കരുതാനാകൂ. സമൂഹനന്മയെ ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ കാണിക്കുന്നത് റോഡപകടങ്ങളില്‍ ജീവനാശവും നാശനഷ്ടവും ഒഴിവാക്കാനുള്ള ചെറിയ പുരോഗതി പോലും കൈമോശം വരാന്‍ ഇടവരുത്തരുതെന്നാണ്. സ്വയം നിയന്ത്രിത കാറുകളിലെ വേഗനിയന്ത്രണസംവിധാനം, വരി വിട്ടുപോകുന്നതിനെതിരെയുള്ള മുന്നറിയിപ്പ്, കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം നിരത്തിലുള്ള മരണം ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

കാറുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ യുഎസില്‍ മാത്രം ഇത്തരം മരണങ്ങള്‍ മൂന്നിലൊന്നാക്കി കുറയ്ക്കുമെന്നാണു ലഭ്യമായ വിവരം. എന്നാല്‍ ഇതൊരു സാര്‍വലൗകിക പ്രതിഭാസമാകുമെന്നു കരുതുക വയ്യ. ഈ വര്‍ഷം ഇറങ്ങിയ ആറു ശതമാനം കാറുകളില്‍ മാത്രമാണ് മുന്നറിയിപ്പ് സംവിധാനം ഒരു മാനദണ്ഡമാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായി കാത്തിരുന്ന ഉപയോക്താക്കള്‍ അടുത്ത കാലയളവിലുണ്ടായ മടുപ്പിക്കുന്ന പുരോഗതികള്‍ അവഗണിച്ചിട്ടുണ്ടാകാം. യഥാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടാക്കാനാകുന്ന ഇത്തരം വാഹനങ്ങള്‍ 60 വര്‍ഷം മുമ്പെങ്ങിലും വരേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് യുഎസ് ഗതാഗത വകുപ്പിന് ഈയൊരു വീണ്ടുവിചാരം വന്നിരിക്കുന്നത്.

വാഹന ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1916ലാണ് യഎസ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസാണ് ദേശീയ ഗവേഷണ സമിതി രൂപീകരിച്ചത്. 1920കള്‍ വരെ നിരവധി സന്നദ്ധ സംഘടനകള്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്ക് കുറവൊന്നും വരുത്താനായിരുന്നില്ല. 1925ല്‍ യുഎസില്‍ 21,900 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 1953 ആയപ്പോഴേക്കും ഇത് 37,955 ആയി. ആ വര്‍ഷം മാര്‍ച്ചില്‍ ദേശീയ ഗവേഷണ സമിതി രൂപം കൊടുത്ത കമ്മിറ്റി സ്വയംനിയന്ത്രിത കാറുകളില്‍ താല്‍പര്യം കാണിച്ചു. ഇത്തരം സ്വയം ഡ്രൈവിംഗ് കാര്‍ സംവിധാനം കണ്ടെത്തിയ വഌഡിമിര്‍ സ്വരികിന്‍ എന്നയാളുമായി ബന്ധപ്പെട്ടു. റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയിലെ ഗവേഷകനായിരുന്ന അദ്ദേഹം അപ്പോഴേക്കും ഈ രംഗത്തെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശസ്തനായിരുന്നു. റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളും പരുക്കുകളുമാണ് തന്നെ ഈ രംഗത്തു ഗവേഷണത്തിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹന നിയന്ത്രണം റോഡിനാല്‍ തന്നെ നിയന്ത്രിക്കപ്പെടണമെന്ന ആശയഗതിയായിരുന്നു അദ്ദേഹത്തിന്.

റോഡില്‍ സ്ഥാപിച്ച് കേബിളിനെയും കാറിനു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറിനെയും ആശ്രയിച്ചാണ് സ്വരികിന്‍ ആവിഷ്‌കരിച്ച സംവിധാനം പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന്റെ വേഗ പരിധി, വഴിയിലെ തടസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. വേഗതയും തടസവും സംബന്ധിച്ച വിവരങ്ങള്‍ കേബിളിലൂടെ തിരിച്ചറിഞ്ഞ് വാഹനം വേഗത കുറയ്ക്കുകയും വരിമാറുകയും ചെയ്തു വന്നിരുന്നൊരു സംവിധാനമാണിത്. പരീക്ഷണം മാധ്യമങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഇത് അന്നു വരെയുള്ള എല്ലാ റോഡ് ദുരന്തങ്ങള്‍ക്കും പരിഹാരമാകുമെന്ന ധാരണ സൃഷ്ടിച്ചു. ഇത് കണ്ട് ആവേശം കയറിയ ദേശീയ സമിതിയംഗങ്ങള്‍ ഇതിനെ നാളെയുടെ സാങ്കേതിക വിദ്യയായി വിശേഷിപ്പിക്കുകയും ജനറല്‍ മോട്ടോഴ്‌സ് 1939ല്‍ സംഘടിപ്പിച്ച് ലോക വാഹന പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച സ്വയം നിയന്ത്രിത വാഹനങ്ങളുടെ ശരിപ്പകര്‍പ്പായി ചിത്രീകരിക്കുകയും ചെയ്തു. 1975ല്‍ യുഎസ് പൊതു നിരത്തുകള്‍ പൂര്‍ണമായും ഇത്തരം വാഹനങ്ങളാല്‍ നിയന്ത്രിക്കപ്പെടുമെന്നും സമിതിയിലെ എന്‍ജിനീയര്‍മാര്‍ പ്രവചിച്ചു.

എന്നാല്‍ ഇതിനു കടകവിരുദ്ധമായ സംഭവങ്ങളാണ് ഉണ്ടായത്. വാഹനമിടിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള ഗവേഷണമായ ക്രാഷ് സേഫ്റ്റിയെന്ന ശാസ്ത്രശാഖയുടെ വികസനത്തെ യുഎസ് ഉദ്യോഗസ്ഥര്‍ പാടേ അവഗണിച്ചു. മനുഷ്യശരീരത്തിന് ഏതളവു വരെ ആഘാതം ഉള്‍ക്കെള്ളാനാകുമെന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ 1950കളില്‍ത്തന്നെ യുഎസ് സൈന്യവും സര്‍വകലാശാലകളും നടത്തി വന്നിരുന്നു. ഇത്തരം ഗവേഷണങ്ങള്‍ സീറ്റ് ബെല്‍റ്റുകള്‍, പാഡ് ഘടിപ്പിച്ച ഡാഷ് ബോര്‍ഡുകള്‍, എയര്‍ബാഗുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകളിലേക്കു നയിച്ചു. ഇത് അപകടം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ ഫലവത്താണെന്നു മനസിലായി. 1960- 2012 കാലഘട്ടത്തില്‍ ആറുലക്ഷം ജീവനുകളാണ് ഇത്തരം സങ്കേതങ്ങളുടെ വികസനം വഴി സാധ്യമായതെന്ന് യുെസ് ഗതാഗത സുരക്ഷാ ഭരണവകുപ്പ് കണക്കാക്കുന്നു.

1970 കളിലാണ് നാം ഇന്നു ചര്‍ച്ച ചെയ്യുന്ന രീതിയിലുള്ള സ്വയം നിര്‍മിത കാറുകളുടെ സൃഷ്ടികള്‍ക്ക് വിത്തു പാകപ്പെടുന്നത്. സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍, മദ്യപിച്ചുള്ള വാഹനമോടിക്കലിനു നിരോധനം, വാഹനസുരക്ഷാ സങ്കേതങ്ങള്‍ എന്നിവ വാഹനാപകടനിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കി. 1975ല്‍ യുഎസ് റോഡുകളില്‍ ഓരോ ബില്യണ്‍ മൈലിനും 33 റോഡപകടമരണ്ങ്ങളായി കുറഞ്ഞു

എന്നാല്‍ അപകടം പറ്റുമ്പോള്‍ എങ്ങനെ സുരക്ഷിതമായി രക്ഷപെടാം എന്നു പറയുന്ന പഴഞ്ചന്‍ രീതിയാണെന്നു പറഞ്ഞു കൊണ്ടാണ് ദേശീയ സമിതിയംഗങ്ങള്‍ ഇതിനെ അവഗണിച്ചത്. അപകടങ്ങള്‍ ഒഴിവാക്കുകയാണ് നവീന ആശയമെന്നായിരുന്നു അവരുടെ വാദം. ക്രാഷ് സേഫ്റ്റി വിഷയത്തില്‍ ഭിന്നഭിപ്രായമുയര്‍ത്തി യുഎസ് വ്യോമസേനാംഗം തന്നെ ഒരവസരത്തില്‍ കയര്‍ത്തിരുന്നു. 1955ലെ സ്റ്റാപ്പ് കാര്‍ക്രാഷ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച കേണല്‍ ജോണ്‍ സ്റ്റാപ്പായിരുന്നു അത്. സ്റ്റാപ്പിനെയാണ് വാഹന സുരക്ഷാമേഖലയിലെ ആദ്യ വീരനായകനെന്നു വിശേഷിപ്പിക്കുന്നത്. സ്വരികിന്‍ തന്റെ പരീക്ഷണങ്ങള്‍ അപ്പോഴും തുടര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ രീതികള്‍ പിന്നീട് അധികം വിലപ്പോയില്ല.

1970 കളിലാണ് നാം ഇന്നു ചര്‍ച്ച ചെയ്യുന്ന രീതിയിലുള്ള സ്വയം നിര്‍മിത കാറുകളുടെ സൃഷ്ടികള്‍ക്ക് വിത്തു പാകപ്പെടുന്നത്. സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍, മദ്യപിച്ചുള്ള വാഹനമോടിക്കലിനു നിരോധനം, വാഹനസുരക്ഷാ സങ്കേതങ്ങള്‍ എന്നിവ വാഹനാപകടനിരക്കുകള്‍ കുത്തനെ കുറയാന്‍ ഇടയാക്കി. 1975ല്‍ യുഎസ് റോഡുകളില്‍ ഓരോ ബില്യണ്‍ മൈലിനും 33 റോഡപകടമരണ്ങ്ങളായി കുറഞ്ഞു. 1988ല്‍ ഇത് 23ആയി കുറഞ്ഞു. 2008ല്‍ 13ഉം 2011ല്‍ 11ഉം ആയി ചുരുങ്ങി. എന്നാല്‍ 2012, 15, 16 വര്‍ഷങ്ങളില്‍ ഇതില്‍ നേരിയ വര്‍ധന ഉണ്ടായി. മൊബീല്‍ ഉപയോഗവും മറ്റും റോഡപകടങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്നു റോഡപകടങ്ങള്‍ക്കു കാരണമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെയാകും ഭാവിയില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുക. അപകടമരണനിരക്കിനു ശമനമുണ്ടാകണമെങ്കില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങേണ്ടതുണ്ട്. ഇതിന് അധികം കാത്തിരിക്കേണ്ടതില്ല.

സ്വരികിന്‍ കാലഘട്ടത്തില്‍ത്തന്നെ ഇത്തരം വാഹനങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നു. കൗതുകകരമായ പരീക്ഷണങ്ങളും നടന്നിരുന്നു. 2000ല്‍ യുെസ് പ്രതിരോധ ഗവേഷണവകുപ്പിന്റെ ധനസഹായത്തോടെയുള്ള മല്‍സരങ്ങള്‍ നടന്നിരുന്നു. കംപ്യൂട്ടിംഗ് സെന്‍സിംഗ്, മെഷീന്‍ ലേണിംഗ് എന്നിവ ഇതില്‍ വലിയ മാറ്റം വരുത്തി. സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിക്കുന്ന ഇക്കാലത്ത് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഓട്ടോമേഷന്‍ സാങ്കേതിക വിദ്യക്ക് മനുഷ്യരേക്കാള്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്യാനാകും.

Comments

comments

Categories: FK Special, Slider