സെല്‍ഫ്-ബാലന്‍സിംഗ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുമായി ഹോണ്ട

സെല്‍ഫ്-ബാലന്‍സിംഗ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുമായി ഹോണ്ട

ജൈറോസ്‌കോപ്പുകള്‍ക്ക് പകരം റോബോട്ടിക്‌സ് ഉപയോഗിക്കും

ടോക്കിയോ : ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ രണ്ടാമത്തെ സെല്‍ഫ്-ബാലന്‍സിംഗ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷമാദ്യം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഹോണ്ട തങ്ങളുടെ ആദ്യ സെല്‍ഫ്-ബാലന്‍സിംഗ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഹോണ്ട എന്‍സി 700 നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ആദ്യ സെല്‍ഫ്-ബാലന്‍സിംഗ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ്. ഇത് പെട്രോള്‍ എന്‍ജിന്‍ കണ്‍സെപ്റ്റായിരുന്നു.

എന്നാല്‍ ഇത്തവണ ഇലക്ട്രിക് ഇരുചക്ര വാഹനത്തിലാണ് ഹോണ്ട സെല്‍ഫ്-ബാലന്‍സിംഗ് സാങ്കേതികവിദ്യ പ്രയോഗിച്ചിരിക്കുന്നത്. ആദ്യ കണ്‍സെപ്റ്റായ റൈഡിംഗ് അസ്സിസ്റ്റിലെ അതേ സാങ്കേതികവിദ്യയാണ് ‘റൈഡിംഗ് അസ്സിസ്റ്റ്-ഇ’ എന്ന രണ്ടാമത്തെ കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നത്. കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ നിവര്‍ന്ന പൊസിഷന് റൈഡിംഗ് അസ്സിസ്റ്റ്-ഇ കണ്‍സെപ്റ്റ് ഒരിക്കലും ജൈറോസ്‌കോപ്പുകള്‍ ഉപയോഗിക്കില്ല എന്നതാണ് അതിശയകരമായ കാര്യം. പകരം ഹോണ്ടയുടെ യൂണി-കബ് പേഴ്‌സണല്‍ മൊബിലിറ്റി ഡിവൈസ് വികസിപ്പിച്ചെടുത്ത റോബോട്ടിക്‌സാണ് ‘റൈഡിംഗ് അസ്സിസ്റ്റ്-ഇ’ ഉപയോഗിക്കുക.

മോട്ടോര്‍സൈക്കിള്‍ ഓടിച്ചുതുടങ്ങുന്നവരെ ലക്ഷ്യം വെച്ചാണ് പ്രധാനമായും സെല്‍ഫ് ബാലന്‍സിംഗ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്

ഹോണ്ട എന്‍സി 700 ന്റെ ഫ്രെയിമിലാണ് റൈഡിംഗ് അസ്സിസ്റ്റ്-ഇ കണ്‍സെപ്റ്റ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഷാസിയിലെ ഇലക്ട്രിക് മോട്ടോര്‍ സിംഗിള്‍-സൈഡഡ് സ്വിംഗ്ആമിലെ ഡ്രൈവ്-ഷാഫ്റ്റ് വഴി പിന്‍ ചക്രത്തിലേക്ക് കരുത്ത് പകരും.

ഇലക്ട്രിക് മോട്ടോറും സെല്‍ഫ് ബാലന്‍സിംഗ് സിസ്റ്റവും (സ്വയം സംതുലന സംവിധാനം) രണ്ട് വ്യത്യസ്ത സാങ്കേതികവിദ്യകളാണ്. മോട്ടോര്‍സൈക്കിള്‍ ഓടിച്ചുതുടങ്ങുന്നവരെ ലക്ഷ്യം വെച്ചാണ് പ്രധാനമായും സെല്‍ഫ് ബാലന്‍സിംഗ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്.

Comments

comments

Categories: Auto