20 കോടിയുടെ ബിസിനസില്‍ കണ്ണുവച്ച് എനര്‍ജിവിന്‍

20 കോടിയുടെ ബിസിനസില്‍ കണ്ണുവച്ച് എനര്‍ജിവിന്‍

നിലവില്‍ 25 വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും അവരുടെ മാതാപിതാക്കള്‍ക്ക് അലര്‍ട്ട് നല്‍കുന്നതിനുംവേണ്ടി സ്‌കൂള്‍ സ്മാര്‍ട്ട് സ്ഥാപിച്ചിട്ടുണ്ട്.

ന്യൂഡെല്‍ഹി: ടെലികോം എക്യുപ്‌മെന്റ് നിര്‍മാതാക്കളായ എച്ച്എഫ്‌സിഎലിനു കീഴിലെ എനര്‍ജിവിന്‍ ടെക്‌നോളജീസ് സ്‌കൂള്‍ സുരക്ഷാ ഉല്‍പ്പന്ന വിഭാഗത്തില്‍ 20 കോടി രൂപയുടെ വില്‍പ്പന ഉന്നമിടുന്നു.

പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത സ്‌കൂളുകള്‍ മനസിലാക്കിക്കഴിഞ്ഞു. നിലവില്‍ 25 വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും അവരുടെ മാതാപിതാക്കള്‍ക്ക് അലര്‍ട്ട് നല്‍കുന്നതിനുംവേണ്ടി സ്‌കൂള്‍ സ്മാര്‍ട്ട് സ്ഥാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു- എനര്‍ജിവിന്‍ ടെക്‌നോളജി ചെയര്‍മാന്‍ ആനന്ദ് നഹാത പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ സോളന്‍ പ്ലാന്റില്‍ നിന്നാണ് സ്‌കൂള്‍ സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സിയുമായി ബന്ധിപ്പിച്ച ഐഡി കാര്‍ഡുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് റീഡ് ചെയ്യാനുള്ള സംവിധാനം സ്‌കൂള്‍ ബസിലും ക്യാംപസിലും സ്ഥാപിക്കും. കുട്ടികള്‍ സുരക്ഷാ ക്രമീകരണങ്ങളെ മറികടക്കുമ്പോള്‍ ഓട്ടോമാറ്റിക് അലര്‍ട്ടുകള്‍ മാതാപിതാക്കള്‍ക്ക് ലഭ്യമാകുന്നു.

ഡെല്‍ഹി പബ്ലിക് സ്‌കൂളിന് കീഴിലെ വിവിധ വിദ്യാലയങ്ങളിലും ഗുവാഹത്തി, കൊല്‍ക്കത്ത, ഹൊസൂര്‍ എന്നിവിടങ്ങളിലുമാണ് കമ്പനി നിലവില്‍ ഈ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. നിരവധി സ്‌കൂളുകളില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നുണ്ട്. ഈ വര്‍ഷം 50 മുതല്‍ 70 വരെ സ്‌കൂളുകളില്‍ ഇത്തരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കുമെന്നാണ് എനര്‍ജിവിന്‍ ടെക്‌നോളജി കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy