മിസ് വീല്‍ചെയര്‍ 2017 മത്സരത്തിനായി ഡെന്റല്‍ ഡോക്റ്റര്‍

മിസ് വീല്‍ചെയര്‍ 2017 മത്സരത്തിനായി ഡെന്റല്‍ ഡോക്റ്റര്‍

വീല്‍ചെയറില്‍ ജീവിതം ഒതുക്കാതെ ഡെന്റല്‍ ഡോക്റ്റര്‍, കണ്‍സള്‍ട്ടിംഗ് ഓര്‍തോഡോണ്ടിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍ എന്നീ പദവികളില്‍ ശ്രദ്ധേയായ രാജലക്ഷ്മി മിസ് വീല്‍ചെയര്‍ വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നേടിയിരിക്കുകയാണിപ്പോള്‍

കഴിവും ഉറച്ച മനസുമുണ്ടേല്‍ ഏത് വൈകല്യങ്ങളെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശി രാജലക്ഷ്മി. ജീവിതത്തിലെ വ്യത്യസ്ത റോളുകളിലൂടെയാണ് ഈ മുപ്പത്തിയൊന്നുകാരി പ്രശസ്തയാകുന്നത്. വീല്‍ചെയറില്‍ ജീവിതം ഒതുക്കാതെ ഡെന്റല്‍ ഡോക്റ്റര്‍, കണ്‍സള്‍ട്ടിംഗ് ഓര്‍തോഡോണ്ടിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍ എന്നീ പദവികളില്‍ ശ്രദ്ധയായ അവര്‍ മിസ് വീല്‍ചെയര്‍ വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നേടിയിരിക്കുകയാണിപ്പോള്‍.

2007ലെ ബിഡിഎസ് പരീക്ഷാഫലത്തിനു ശേഷം ചെന്നെയില്‍ വെച്ചു നടന്ന ഒരു കോണ്‍ഫറന്‍സില്‍ പേപ്പര്‍ അവതരിപ്പിക്കാനായി പോകവേയാണ് അവരുടെ ജീവിതം തന്നെ തകര്‍ത്തേക്കാവുന്ന തരത്തിലുള്ള അപകടം നടന്നത്. കാര്‍ ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധകൊണ്ടുണ്ടായ അപകടത്തില്‍ സ്‌പൈനല്‍ ഇഞ്ചുറിയും പാരാലിസിസും ബാധിച്ച് രാജലക്ഷ്മി വീല്‍ ചെയറിലായത്. എന്നാല്‍ ജീവിതത്തോട് പൊരുതിയ അവര്‍ സൈക്കോളജിയും, ഫാഷന്‍ കോഴ്‌സും തുടര്‍ന്ന് പഠിക്കുകയും ഒടുവില്‍ എംഡിഎസും പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു മോഡല്‍ ആവുക എന്നത് രാജലക്ഷ്മിയുടെ എക്കാലത്തെയും ആഗ്രഹങ്ങളിലൊന്നായിരുന്നു. ഇന്ന് 2017ലെ മിസ് വീല്‍ചെയര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെ രാജലക്ഷ്മി അത്യധികം ആഹ്‌ളാദത്തിലാണ്‌. പോളണ്ടില്‍ വെച്ച് ഈ ഒക്ടോബര്‍ ഏഴിനാണ് മത്സരം നടക്കുന്നത്.
അംഗവൈകല്യമുള്ളവരെ സഹായിക്കാനായുള്ള എസ് ജെ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍ പേഴ്‌സണ്‍ കൂടിയാണിന്ന് രാജലക്ഷ്മി.

Comments

comments

Categories: FK Special, Motivation, Slider