കാര്‍ വിപണി ഓണ്‍ലൈന്‍ റൂട്ടില്‍

കാര്‍ വിപണി ഓണ്‍ലൈന്‍ റൂട്ടില്‍

ഇന്ത്യന്‍ ഓട്ടോമൊബീല്‍ രംഗത്തെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന 2020 ഓടെ 70 ശതമാനം വര്‍ധിച്ച് 40 ബില്ല്യണ്‍ ഡോളറില്‍ എത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്

മുംബൈ: ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഉപാധികളിലേക്ക് ചേക്കേറുന്നു. ഓണ്‍ലൈന്‍ വഴിയുള്ള കാര്‍ വില്‍പ്പന 10 മുതല്‍ 20 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയെന്ന് ഹ്യൂണ്ടായ്, റെനോള്‍ട്ട്, ഹോണ്ട എന്നി കമ്പനികള്‍ വ്യക്തമാക്കി. 2015 ല്‍ ഒരു ശതമാനം പോലുമില്ലാതിരുന്നതില്‍ നിന്നാണ് ഈ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മതാക്കളായ മാരുതി സുസുകി എഗ്നിസ് മോഡലിന്റെ എട്ട ശതമാനം വിറ്റഴിച്ചത് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴിയാണ്. ഓണ്‍ലൈന്റെ പങ്കാളിത്തം വര്‍ഷങ്ങളായി വര്‍ധിച്ച് വരികയാണ്. പ്രത്യേകിച്ച് വിവിധ കാറുകള്‍ തമ്മിലുള്ള താരതമ്യത്തിനും വിശകലനത്തിനുമായി. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം അന്വേഷണങ്ങളിലൂടെ വാങ്ങേണ്ട മോഡല്‍ ഉറപ്പിച്ചതിന് ശേഷമാണ് 75 ശതമാനം ഉപഭോക്താക്കളും ഷോറൂമുകളില്‍ എത്തുന്നത്.

ഇന്ത്യന്‍ ഓട്ടോ മൊബീല്‍ രംഗത്തെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന 2020 ഓടെ 70 ശതമാനം വര്‍ധിച്ച് 40 ബില്ല്യണ്‍ ഡോളറില്‍ എത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലിത് 18 ബില്ല്യണ്‍ ഡോളറിന്റേതാണ്.
ഓണ്‍ലൈന്‍ ആയി കാറുകള്‍ വാങ്ങുന്നതിന് ഗുണകരമാകുന്ന തരത്തില്‍ നൂതന പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുകയാണെന്ന വിദഗ്ധര്‍ പറഞ്ഞു. റെനോള്‍ട്ട് ഇന്ത്യ അവതരിപ്പിച്ച ക്വിഡ് ആപ്പിലൂടെ 23,000 കാറുകള്‍ 2016ല്‍ വിറ്റുപോയിരുന്നു. മൊത്തം വാഹന വില്‍പ്പയില്‍ അഞ്ചാം സ്ഥാനത്താണിത് – റെനോള്‍ട്ട് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സുമത് സാവേണി പറഞ്ഞു. ഈ കണക്കുകള്‍ ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ഇന്ത്യക്കാര്‍ സ്വീകരിച്ച് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെനോള്‍ട്ട് ഇന്ത്യ അവതരിപ്പിച്ച ക്വിഡ് ആപ്പിലൂടെ 23,000 കാറുകള്‍ 2016ല്‍ വിറ്റുപോയിരുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ കമ്പനിയായ ഹ്യൂണ്ടായിയുടെ ഹിബൈ ആപ്പ് വഴിയും ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നുണ്ട്. ഐ20 മോഡലിലൂടെ ഓണ്‍ലൈന്‍ വിപണിയിലേക്ക് കടന്ന തങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വില്‍പ്പനയാണുണ്ടായതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിറം, വ്യത്യസ്ത, ഡീലറും പ്രദേശവും തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പയിലെ ഘടകളാണ്. പേയ്‌മെന്റ് ബുക്കിംഗും ഇതിലലൂടെ സാധ്യമാണ്. – ഹ്യൂണ്ടായിയുടെ വില്‍പ്പന, മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

മാരുതിയുടെ നെക്‌സാ ഷോറൂം ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയിലേക്ക് ആളുകള്‍ ശ്രദ്ധ തിരിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചെന്ന് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ആര്‍ എസ് കല്‍സി വെളിപ്പെടുത്തി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബജറ്റും ഓണ്‍ലൈന്‍ വഴിയുള്ള കാര്‍ വില്‍പ്പനയെ സ്വാധീനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy