10 ബില്ല്യണ്‍ ഡോളര്‍ മോഷണം തടഞ്ഞതിനു പിന്നില്‍

10 ബില്ല്യണ്‍ ഡോളര്‍ മോഷണം തടഞ്ഞതിനു പിന്നില്‍

വൈദ്യുതി വിതരണ മേഖലയിലെ നഷ്ടത്തിന്റെയും അഴിമതിയുടേയും കണക്കുകള്‍ തുറന്നു പറഞ്ഞ് നടപടിയെടുത്ത റിതു മഹേശ്വരിക്ക് നഷ്ടമായത് തന്റെ പദവിയാണ്. ഉദ്യോഗസ്ഥരില്‍ ചിലരില്‍ നിന്നുള്ള അവഗണനയ്ക്കു പുറമേ രാഷ്ട്രീയക്കാക്കാരില്‍ നിന്നുവരെ ഭീഷണി ഉയരുകയുണ്ടായി. എന്നിരുന്നാലും പുതിയ മീറ്ററുകള്‍ സ്ഥാപിച്ചും ഡിജിറ്റൈസേഷന്‍ നടപടികള്‍ തുടങ്ങിയും അവര്‍ കമ്പനിയുടെ നഷ്ടം നല്ല രീതിയില്‍ കുറയ്ക്കാന്‍ ശ്രമിച്ചു. നവീന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിലൂടെയുടെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയും വൈദ്യുതി മോഷണം ഇല്ലാതാക്കി മേഖലയുടെ നഷ്ടം കുറയ്ക്കാമെന്നും റിതു മഹേശ്വരി ഉറപ്പിച്ച് പറയുന്നു.

പ്രതിവര്‍ഷം 10 ബില്ല്യണ്‍ ഡോളര്‍ മൂല്യംവരുന്ന വൈദ്യുതി മോഷണം ഒരു ഉദ്യോഗസ്ഥ കണ്ടെത്തിയാല്‍ എന്താകും സ്ഥിതി? മോഷണത്തെ പരസ്യമായി എതിര്‍ത്ത് അതിനെതിരെ നടപടിയെടുത്താല്‍ അതിന്റെ പ്രത്യാഘാതങ്ങളും അതുവഴി കരിയറിലുണ്ടാക്കുന്ന അട്ടിമറികളും റിതു മഹേശ്വരി എന്ന കര്‍ക്കശക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് ഇപ്പോള്‍ നന്നായി മനസിലാക്കാന്‍ കഴിയും. അവര്‍ ഈ യാഥാര്‍ത്ഥ്യത്തെ അഭിമൂഖീകരിച്ചു കഴിഞ്ഞു. അഴിമതിക്കും വഞ്ചനയ്ക്കുമെതിരായുള്ള ഈ 39 കാരിയുടെ ആറു വര്‍ഷമായുള്ള പോരാട്ടം ആദ്യം പുറത്തു പറഞ്ഞത് 2014ല്‍ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ്. അനധികൃതമായി വൈദ്യുതി മോഷണം നടത്തുന്നത് തടയാന്‍ സാങ്കേതിക വിദ്യ വളരേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുകയായിരുന്നു ചിത്രത്തില്‍.

റിതു മഹേശ്വരി

2000ല്‍ പഞ്ചാബ് എന്‍ജിനീയറിംഗ് കോളെജില്‍ നിന്നും ബിരുദം നേടിയ റിതു മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. 2011ല്‍ കാണ്‍പൂര്‍ ഇലക്ട്രിസിറ്റി സപ്ലേ കമ്പനി ലിമിറ്റഡില്‍ (കെസ്‌കോ) പുതിയ ഉദ്യേഗസ്ഥയായി നിയമിതയായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കമ്പനിയുടെ അധീനതയില്‍ വരുടെ മൂന്നിലൊന്ന് ഉപഭോക്താക്കള്‍ക്ക് റിതുവിന്റെ നേതൃത്വത്തില്‍ പുതിയ മീറ്റര്‍ സ്ഥാപിക്കുകയുണ്ടായി. ഇതോടെ വൈദ്യുതി ഉപഭോഗം വളരെ കൃത്യതയോടെ ഡിജിറ്റലായി രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിന്റെ അനന്തര ഫലം മറ്റൊന്നായിരുന്നു, വൈദ്യുതി മോഷണത്തെ സംരക്ഷിച്ചുകൊണ്ട് മഹേശ്വരിയെ സ്ഥലമാറ്റം നല്‍കാനുള്ള തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

” വൈദ്യുതി മോഷണം ജന്മാവകാശമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഇതിനെ ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ കുറ്റക്കാരാകുന്ന അവസ്ഥയും. മോഷണം തടഞ്ഞ് വൈദ്യുതി ലഭ്യത എല്ലാവര്‍ക്കും ഒരുപോലെ കിട്ടുന്നവിധമാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ രാജ്യത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഈ സ്ഥിതി വിശേഷം സംജാതമായേ തീരൂ,” ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബോര്‍ഡംഗവും ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ അംഗവുമായ പദ്മജിത് സിംഗ് പറയുന്നു.
റിട്ടെയ്‌ലര്‍മാര്‍ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അഞ്ചിലൊന്ന് വരുമാനം മാത്രമേ ലഭ്യമാകുന്നുള്ളു. മൊത്തത്തില്‍ എടുത്താല്‍ വര്‍ഷത്തില്‍ ശരാശരി 650 ബില്ല്യണ്‍ രൂപ (10.2 ബില്ല്യണ്‍ ഡോളര്‍), പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ഇന്ത്യയുടെ പങ്കാളിയായ സാംപിതോഷ് മൊഹപത്ര പറയുന്നു.
ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അഭിപ്രായമനുസരിച്ച് മഹേശ്വരി ഏറ്റെടുത്ത് നടപ്പാക്കിയ ഉദയ് എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ വൈദ്യുതി വിതരണ പുനഃസംഘടനയ്ക്കായി നല്‍കിയ തുക 402.95 ബില്ല്യണ്‍ രൂപയായി കുറയ്ക്കാന്‍ കഴിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തോളം കുറവാണിത്.

ഉത്തര്‍പ്രദേശിലെ വിവിധ വൈദ്യുതി വിതരണ കമ്പനികളുടെ ശരാശരി നഷ്ടം 35 ശതമാനമാണ്. സംസ്ഥാനത്തെ 29 മില്ല്യണ്‍ ഗ്രാമീണ കുടുംബങ്ങളില്‍, 8.4 മില്ല്യണ്‍ വീടുകളില്‍ മീറ്ററില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ 11.2 മില്ല്യണ്‍ വീടുകളില്‍ ഇതുവരെ വൈദ്യുതി എത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നു

ആ പണമില്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളില്‍ നിന്നും ആവശ്യമായ വൈദ്യുതി വാങ്ങാന്‍ അവര്‍ക്ക് താല്‍പര്യമില്ല. അതിന്റെ പരിണിത ഫലമായി 304 ദശലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതി അപര്യാപ്തവും താങ്ങാനാവാത്തതുമായിത്തീരുന്നു. അതിനോടൊപ്പം ചിലര്‍ക്ക് മാത്രം രഹസ്യ വഴികളിലൂടെയും മീറ്റര്‍ ഇല്ലാതെയുള്ള കണക്ഷന്‍ വഴിയും സൗജന്യ വൈദ്യുതി ഉപഭോഗവും സാധ്യമായിത്തീരുന്നു. ഇതു മനസിലാക്കിയാണ് മഹേശ്വരിയുടെ ഇടപെടലുണ്ടായത്. പ്രതിഷേധങ്ങള്‍ക്കു നടുവിലും 5 ലക്ഷത്തോളം മീറ്ററുകളില്‍ 1,60,000പ്പരം മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതുവഴി വൈദ്യുതി നഷ്ടം 30ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചതായും റിതു പറയുന്നു.

റിതുവിന് പലപ്പോഴും പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നത് ഉയര്‍ന്ന അധികാരി വര്‍ഗങ്ങളില്‍ നിന്നുതന്നെയാണ്. ചില രാഷ്ട്രീയക്കാര്‍ ഓഫീസില്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും മഹേശ്വരി വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരില്‍തന്നെ പലരും നിയമാനുസൃതമല്ലാത്ത കണക്ഷനുകള്‍ക്കും വൈദ്യുതി മോഷണത്തിന് കൂട്ടുനില്‍ക്കുകയാണ്. ചില സ്ഥലങ്ങളില്‍ മോഷണം നടക്കുന്നത് മനസിലാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പുറപ്പെടുമ്പോള്‍ സഹപ്രവര്‍ത്തകരില്‍ തന്നെയുള്ള ചിലര്‍ വിവരം കൈമാറുന്നതിനാല്‍ താല്‍ക്കാലികമായി രഹസ്യ കണക്ഷനുകള്‍ വിഛേദിക്കാനും അവര്‍ക്കു കഴിയുന്നതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ റിതുവിന്റെ തന്ത്രപരമായ പല നീക്കങ്ങളിലൂടെയും കമ്പനിയില്‍ ഫലം കണ്ടു തുടങ്ങിയിരുന്നു. അതുവഴി കാണ്‍പൂര്‍ ഇലക്ട്രിസിറ്റി സപ്ലേ കമ്പനിയുടെ (കെസ്‌കോ) നഷ്ടം 15.6 ശതമാനമായി കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായി വൈദ്യുത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

” ഒരു സ്ത്രീക്ക് വൈദ്യുതിയേക്കുറിച്ചും കോപ്ലക്‌സ് ഗ്രീഡുകളേക്കുറിച്ചു അറിവില്ലെന്ന അബദ്ധധാരണയില്‍ എന്ന വിഡ്ഢിയാക്കാമെന്നാണ് ആളുകള്‍ കരുതുന്നത്. മോഷണത്തിനു കൂട്ടുനില്‍ക്കുന്ന വകുപ്പിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതും റെയ്ഡുകളും പോലെയുള്ള രീതികള്‍ നടപ്പിലാക്കുന്നതിനോടും തീരെ യോജിപ്പില്ല. അവര്‍ വിവരം ചോര്‍ത്തി നല്‍കും,” റിതു പറയുന്നു.

മികച്ച ബില്ലിംഗ് രീതികള്‍

മികച്ച സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലൂടെ വൈദ്യുതി മോഷണത്തെ ചെറുക്കാനും ബില്ലിംഗ് രീതികള്‍ മെച്ചപ്പെടുത്തി കമ്പനിയുടെ കളക്ഷന്‍ വര്‍ധിപ്പിക്കാമെന്നും ന്യൂഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ചില റീട്ടെയ്ല്‍ സ്ഥാപനങ്ങളും ഇപ്പോള്‍ കണ്ടെത്തുകയുണ്ടായി. പവര്‍ ഗ്രിഡുകളെ ശക്തിപ്പെടുത്തുന്ന ഉന്നത സാങ്കേതിക വിദ്യകള്‍ക്കാണ് ഇവിടെ വഴിതുറക്കുന്നത്. ഷ്‌നെഡര്‍ ഇലക്ട്രോണിക് എസ്ഇ, ലാന്‍ഡിസ് പ്ലസ് ഗെയര്‍ എജി, നോക്കിയ ഒവൈജി, എന്നീ വന്‍കിട കമ്പനികളുടെ ഉന്നത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മീറ്ററുകള്‍, ട്രാന്‍ഫോര്‍മറുകള്‍, ഓട്ടോമേഷന്‍, പുതിയ വയറിംഗ് രീതികള്‍ എന്നിവ ഉപയോഗിക്കുന്നത് ഈ മേഖലക്ക് ഏറെ ഗുണം ചെയ്യും. എന്നാല്‍ ഷ്‌നെഡര്‍ ഇലക്ട്രിക്കിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ വൈദ്യുതി ഉപഭോഗ മേഖലയില്‍ 10 ശതമാനത്തോളം മാത്രമേ ഡിജിറ്റൈസേഷന്‍ ഇതുവരെ നടപ്പിലായിട്ടുള്ളു.2019 ഓടെ വൈദ്യുതി വിതരണ പ്രസരണ മേഖലയില്‍ 50 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സാധ്യതകളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മുമ്പ് വകുപ്പ് മന്ത്രിയായിരുന്ന പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈദ്യുതി മേഖലയെ ശരിയായ വിധത്തില്‍ ലാഭത്തിലെത്തിക്കാന്‍ നവീകരണ പദ്ധതികള്‍ നടപ്പിലായേ് മതിയാകൂവെന്നാണ് റിതുവിന്റെ അഭിപ്രായം.

ഡിജിറ്റൈസേഷന്‍ മന്ദഗതിയില്‍

വൈദ്യുതി മേഖലയിലെ ഡിജിറ്റൈസേഷന്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഈ വഴിയുള്ള വന്‍ നഷ്ടം കുറയ്ക്കാമെന്നാണ് ഒട്ടുമിക്കരും അഭിപ്രായപ്പെടുന്നത്. ” സംസ്ഥാന സര്‍വീസിലുള്ള ഒരു ജീവനക്കാരന്റെ അഭിപ്രായത്തില്‍ അവരുടെ വിതരണമേഖലയിലെ നഷ്ടം 25 മുതല്‍ 30 ശതമാനം വരെയാണ്. ഇത് ഒരു ശതമാനമെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞാല്‍ 1.85 ബില്ല്യണ്‍ രൂപയോളം ലാഭമുണ്ടാക്കാം,” ഫ്രഞ്ച് ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മേക്കേഴ്‌സിന്റെ ഇന്ത്യന്‍ യൂണിറ്റ് വൈസ് പ്രസിഡന്റായ പ്രകാശ് ചന്ദ്രാകര്‍ പറയുന്നു. ന്യൂഡെല്‍ഹിയിലെ വൈദ്യുതി റീട്ടെയ്‌ലറായ റ്റാറ്റാ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ്, ഡല്‍ഹിയിലെ വടക്ക്, വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലകളുടെ സുഗമമായ നടത്തിപ്പിനായി ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു പ്രാദേശീക സ്ഥാപനവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പരമാവധി വാണിജ്യ നഷ്ടം കുറയ്ക്കാനാണ് അവര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇലക്ട്രിസിറ്റി റീട്ടെയ്‌ലര്‍മാരുടെ ഐടി മേധാവിയായ സത്യാ ഗുപ്ത അഭിപ്രായപ്പെടുന്നു.

പുതിയ തരം ഗ്യാസ്, വൈദ്യുതി മീറ്ററുകളാണ് സ്മാര്‍ട്ട് മീറ്ററുകള്‍. വൈദ്യുതിയുടെ ദുരുപയോഗം ഗണ്യമായി കുറയ്ക്കാനും ബില്ലിംഗ് കാര്യക്ഷമമാക്കാനും ഇവ സഹായിക്കുന്നു. ഓരോ ഉപഭോക്താവിനും വൈദ്യുതി വിതരണ ഏജന്‍സിക്കും വൈദ്യുതിയുടെ കൃത്യമായ ഉപഭോഗത്തെ കുറിച്ച് അറിയാനും ഈ മീറ്ററുകള്‍ സഹായിക്കും

സ്മാര്‍ട്ട് മീറ്ററുകള്‍

പുതിയ തരം ഗ്യാസ്, വൈദ്യുതി മീറ്ററുകളാണ് സ്മാര്‍ട്ട് മീറ്ററുകള്‍. വൈദ്യുതിയുടെ ദുരുപയോഗം ഗണ്യമായി കുറയ്ക്കാനും ബില്ലിംഗ് കാര്യക്ഷമമാക്കാനും ഇവ സഹായിക്കുന്നു. ഓരോ ഉപഭോക്താവിനും വൈദ്യുതി വിതരണ ഏജന്‍സിക്കും വൈദ്യുതിയുടെ കൃത്യമായ ഉപഭോഗത്തെ കുറിച്ച് അറിയാനും ഈ മീറ്ററുകള്‍ സഹായിക്കും.

ഊര്‍ജ്ജ മേഖലയിലെ വന്‍കിട കമ്പനിയായ ലാന്‍ഡിസ് പ്ലസ് ഗിയറുമായി ചേര്‍ന്ന് 2018 മാര്‍ച്ചിനകം 250,000 മീറ്ററുകള്‍ സ്ഥാപിക്കാനും 2025 ഓടെ ഇത് 1.8 മില്ല്യണ്‍ വീടുകളിലേക്ക് വ്യപിപ്പിക്കാനുമാണ് പുതിയ നീക്കം. ഉത്തര്‍പ്രദേശിലെ വിവിധ വൈദ്യുതി വിതരണ കമ്പനികളുടെ ശരാശരി നഷ്ടം 35 ശതമാനമാണ്. ഇവിടങ്ങളിലെ 75ശതമാനത്തോളം വീടുകളും ഗ്രാമീണ പ്രദേശങ്ങളിലാണ് എന്നതാണ് മറ്റൊരു വസ്തുത. സംസ്ഥാനത്തെ 29 മില്ല്യണ്‍ ഗ്രാമീണ കുടുംബങ്ങളില്‍, 8.4 മില്ല്യണ്‍ വീടുകളില്‍ മീറ്ററില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ട്. കൂടാതെ 11.2 മില്ല്യണ്‍ വീടുകളില്‍ ഇതുവരെ വൈദ്യുതി എത്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 1 ന് ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ക്കായി 5 മില്ല്യണ്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ആദ്യ ടെണ്ടറിന് വിജ്ഞാപനമിറക്കിയത്.

പ്രഥമിക പദ്ധതി

സര്‍ക്കാര്‍ വിളിച്ച ടെണ്ടറില്‍ 4 മില്ല്യണ്‍ സ്മാര്‍ട്ട് മീറ്ററുകള്‍ യുപിയിലേക്കും ബാക്കിയുള്ളവ ഹരിയാനയിലേക്കുമാണെന്ന് സര്‍ക്കാരിന്റെ ഊര്‍ജ്ജ കാര്യക്ഷേമ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന എനര്‍ജി എഫിഷന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ വ്യക്തമാക്കി. ജൂലൈ വരെ റീതു മഹേശ്വരിയുടെ നേത്യത്വത്തിലായിരുന്നു ഈ പദ്ധതി മുന്നോട്ടുപോയത്. പുതിയ സാങ്കേതിക വിദ്യയിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും 2019 ഓടെ വാണിജ്യ നഷ്ടം 15 ശതമാനം കുറയ്ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കഴിഞ്ഞമാസം ആദ്യ വാരത്തോടെ റിതു ഡല്‍ഹി നഗരപരിധിയിലുള്ള ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേറ്റു.
പല സംസ്ഥാനങ്ങളും നിലവാരം കുറഞ്ഞ മീറ്ററുകളില്‍ നിന്നും സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറ്റപ്പെട്ടതിനാല്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ വളരെ നിര്‍ണായകമാണെന്നും റിതു പറയുന്നു.

Comments

comments

Categories: FK Special, Slider, Women