നൂണ്‍ ഡോട്ട് കോം യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

നൂണ്‍ ഡോട്ട് കോം യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വരുന്ന ആഴ്ചകളില്‍ സൗദി അറേബ്യയിലും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നൂണ്‍

ദുബായ്: പ്രമുഖ വ്യവസായിയായ മൊഹമെദ് അലബ്ബാറിന്റെ ഒരു ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ നൂണ്‍ ഡോട്ട് കോം യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും കുവൈറ്റ് ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി ഓപ്പറേറ്ററായ എംഎച്ച് അല്‍ഷയ കമ്പനി ഉള്‍പ്പടെയുള്ള പ്രമുഖ ഗള്‍ഫ് നിക്ഷേപകരും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നൂണ്‍.

പ്രാദേശിക റീട്ടെയ്‌ലര്‍മാരുമായുള്ള പങ്കാളിത്തത്തിലൂടെ നിരവധി ഉല്‍പ്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ഉപഭോക്താക്കള്‍ക്കായി ഫാഷന്‍ ബ്രാന്‍ഡുകളും കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരവും വീട്ടുപകരണങ്ങളും നൂണ്‍ അവതരിപ്പിച്ചിട്ടുണ്ട്. യുവാക്കള്‍ക്കുവേണ്ടി ആധുനിക ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. പുസ്തക പ്രേമികളുടേയും സാഹസികരുടേയും മറ്റും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഉല്‍പ്പന്നങ്ങളും നൂണ്‍ കൊണ്ടുവന്നിട്ടുണ്ട്.

പ്രാദേശിക റീട്ടെയ്‌ലര്‍മാരുമായുള്ള പങ്കാളിത്തത്തിലൂടെ നിരവധി ഉല്‍പ്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ഉപഭോക്താക്കള്‍ക്കായി ഫാഷന്‍ ബ്രാന്‍ഡുകളും കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരവും വീട്ടുപകരണങ്ങളും നൂണ്‍ അവതരിപ്പിച്ചിട്ടുണ്ട്

വരുന്ന ആഴ്ചകളില്‍ സൗദി അറേബ്യയിലും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നൂണ്‍ വ്യക്തമാക്കി. പ്രവര്‍ത്തനം ആരംഭിച്ച വെബ്‌സൈറ്റുമായി ചേര്‍ന്നുകൊണ്ട് നൂണ്‍ ഗൂഗിള്‍ പ്ലേയില്‍ മൊബീല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പറ്റിയ ആപ്ലിക്കേഷനുകള്‍ വരുന്ന ദിവസങ്ങളില്‍ കൊണ്ടുവരുമെന്നും കമ്പനി പറഞ്ഞു. മേഖലയിലെ ഉപഭോക്താക്കള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് നിര്‍മിച്ചിരിക്കുന്നതെന്ന് നൂണ്‍ കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ ആദ്യത്തെ അറബിക് ഫസ്റ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാക്കി നൂണിനെ മാറ്റുമെന്ന് മൊഹമെദ് അലബ്ബാര്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വിപണന മേഖലയെ രണ്ടായി വേര്‍തിരിക്കുന്നതിനിടയില്‍ പരമ്പരാഗത പ്രാദേശിക കച്ചവടക്കാര്‍ക്കും ലാഭം ഉണ്ടാക്കാവുന്ന തരത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia