മെട്രോ ഗ്രീന്‍ റണ്‍ തിങ്കളാഴ്ച

മെട്രോ ഗ്രീന്‍ റണ്‍ തിങ്കളാഴ്ച

പരിസ്ഥിതിക്കായി

കൊച്ചി: നഗരഹൃദയത്തിലേക്ക് മെട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും പ്രമുഖ റണ്ണിങ് ക്ലബ് ആയ സോള്‍സ് ഓഫ് കൊച്ചിനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെട്രോ ഗ്രീന്‍ റണ്‍ ഇന്ന്. രാവിലെ 6.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് മെട്രോ റൂട്ടിലൂടെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തി തിരിച്ചു ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അവസാനിക്കുന്ന 10 കിലോമീറ്റര്‍ ആണ് ‘മെട്രോ ഗ്രീന്‍ റണ്‍’ ന്റെ ദൈര്‍ഘ്യം.

പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ആശയം മുന്നോട്ടുവെച്ചാണ് ഓട്ടം സംഘടിപ്പിക്കുന്നത്. കെഎംആര്‍എലും സോള്‍സ് ഓഫ് കൊച്ചിനും ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളിലെ ആദ്യ സംരംഭമാണ് ‘മെട്രോ ഗ്രീന്‍ റണ്‍’ .

10 കിലോമീറ്റര്‍ ഓട്ടത്തില്‍ പൂര്‍ണമായോ ഭാഗികമായോ പങ്കെടുക്കാം. ചെറിയ ദൂരം ഓടി ആയാലും ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മഹാരാജാസിനും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനും ഇടയിലുള്ള ഏതു സ്റ്റേഷനില്‍ നിന്നും ഓട്ടത്തില്‍ ചേരാം.

Comments

comments

Categories: Slider, Top Stories