ഗൂഗിളിന് 19 വയസ്

ഗൂഗിളിന് 19 വയസ്

വാഹനങ്ങളുടെ കേടുപാടുകള്‍ സൂക്ഷിക്കുന്ന ശാലയായ ഗ്യാരേജില്‍ വച്ച് രണ്ട് വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത ആശയമാണ് ഇന്ന് ലോകത്തിലെ ഏറ്റവുമധികം പേര്‍ ഉപയോഗപ്പെടുത്തുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ഇന്നലെ ഗൂഗിളിന്റെ 19-ാം ജന്മവാര്‍ഷികദിനമായിരുന്നു. 1997-ല്‍ ലാരി പേജും, സെര്‍ജി ബ്രിന്നും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ വച്ചു പരിചയപ്പെട്ടു. ഇരുവരും അന്ന് പിഎച്ച്ഡി ചെയ്യുകയായിരുന്നു.

വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ചു തിരച്ചില്‍ ക്രമീകരിക്കാന്‍ സാധിക്കുമോ എന്നതിലായിരുന്നു ഇവര്‍ ഗവേഷണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇരുവരും ലോകത്തിനു വിവരം നല്‍കുന്ന ഒരു സംവിധാനത്തെ കുറിച്ചു ചിന്തിച്ചു. അങ്ങനെയാണു ഗൂഗിളിന്റെ ആശയം മൊട്ടിട്ടത്. പിന്നീട് അവര്‍ ജോലി ചെയ്തിരുന്ന ഗ്യാരേജിനോടു ചേര്‍ന്നു തന്നെ ഒരു ചെറിയ മുറി ഓഫീസായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഈ മുറി പില്‍ക്കാലത്ത് 160-ാളം രാജ്യങ്ങളിലെ 4.5 ബില്യന്‍ പേര്‍ ഉപയോഗപ്പെടുത്തുന്ന ഗൂഗിളിന്റെ പിറവിക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഒന്നിനു ശേഷം നൂറ് പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന (googol) എന്ന പദത്തില്‍നിന്നാണു ഗൂഗിള്‍ എന്ന പദം രൂപപ്പെട്ടത്.

ഡൂഡില്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തി കൊണ്ടാണു ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. ഒരു ഫണ്‍ സെര്‍ച്ച് സ്പിന്നറാണ് ഡൂഡിലാക്കിയത്. കഴിഞ്ഞ 19 വര്‍ഷമായി ഗൂഗിള്‍ പുറത്തുവിട്ട ഡൂഡില്‍ ഗെയിമുകളാണിത്. ഗൂഗിളിന്റെ സെര്‍ച്ച് ഫണ്‍ ബോക്‌സില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സ്‌നേക്ക് ഗെയിമും ഈ സ്പിന്നറിലുണ്ട്.

Comments

comments

Categories: FK Special