വായ്പാ വീഴ്ച: സെബിയുടെ നടപടി കമ്പനികള്‍ക്ക് ആശ്വാസം

വായ്പാ വീഴ്ച: സെബിയുടെ നടപടി കമ്പനികള്‍ക്ക് ആശ്വാസം

ന്യൂഡെല്‍ഹി: ലിസ്റ്റഡ് കമ്പനികള്‍ വായ്പാ വീഴ്ചകള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സര്‍ക്കുലര്‍ വിപണി റെഗുലേറ്ററായ സെബി പിന്‍വലിച്ചക് കമ്പനികള്‍ക്ക് ആശ്വാസമായി. വായ്പാ തിരിച്ചടവിന്മേലുള്ള പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ചയാണ് സെബി പുറപ്പെടുവിച്ചത്. കൂടുതല്‍ അറിയിപ്പ് നല്‍കുന്നത് വരെ വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള വെളിപ്പെടുത്തണമെന്ന ഓഗസ്റ്റിലെ സര്‍ക്കുലര്‍ നടപ്പാക്കുന്നത് നീട്ടിവച്ചതായാണ് സെബി അറിയിച്ചത്.

ബാങ്കിംഗ് സംവിധാനത്തില്‍ സമ്മര്‍ദ്ദിത ആസ്തികള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സെബിയുടെ നീക്കം. വായ്പാ വീഴ്ചകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ലിസ്റ്റഡ് കമ്പനികളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നതിന് നിക്ഷേപകരെയും സഹായിക്കും. എന്നാല്‍ സര്‍ക്കുലര്‍ സെബി പിന്‍വലിച്ചതിന് പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

നിലവില്‍ ഡെറ്റ് സെക്യൂരിറ്റികള്‍, ലിസ്റ്റ്ഡ് നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍, ലിസ്റ്റഫഡ് നോണ്‍ കണ്‍വെര്‍ട്ടബിള്‍ റെഡിമബിള്‍ മുന്‍ഗണന ഓഹരികള്‍, വിദേശ കറന്‍സി കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകള്‍ എന്നിവയിലെ പലിശ പേമെന്റുകളിലെ വീഴ്ച സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ സെബി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമെടുത്തിട്ടുള്ള വായ്പാ വെളിപ്പെടുത്തലുകള്‍ സെബി നിര്‍ബന്ധമാക്കിയിരുന്നില്ല. നിക്ഷേപകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ലിസ്റ്റഡ് കമ്പനികളോട് വിവരങ്ങള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കൈമാറണമെന്ന് സെബി നിര്‍ദേശിച്ചിരുന്നത്.

Comments

comments

Categories: Business & Economy