ദുബായ് ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ വിനോദ കേന്ദ്രം

ദുബായ് ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ വിനോദ കേന്ദ്രം

അന്താരാഷ്ട്ര രാത്രി സഞ്ചാരികളുടെ ചെലവിടലിലും ദുബായ് ആദ്യ സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 28.50 ബില്യണ്‍ ഡോളറാണ് നഗരത്തിലെത്തിയ സന്ദര്‍ശകര്‍ ചെലവാക്കിയത്

ദുബായ്: ലോകത്തിലെ അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ദുബായ് നാലാം സ്ഥാനത്ത്. 2016ലെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാത്രി സന്ദര്‍ശകരുടെ എണ്ണം വിലയിരുത്തിയുള്ള മാസ്റ്റര്‍കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സിലാണ് ഗള്‍ഫ് നഗരം ആദ്യ നിരയില്‍ ഇടംപിടിച്ചത്.

അന്താരാഷ്ട്ര രാത്രി സഞ്ചാരികളുടെ ചെലവിടലിലും ദുബായ് ആദ്യ സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 28.50 ബില്യണ്‍ ഡോളറാണ് നഗരത്തിലെത്തിയ സന്ദര്‍ശകര്‍ ചെലവാക്കിയത്. മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമെന്ന സ്ഥാനം അബുദാബി നിലനിര്‍ത്തി. ആഗോള തലത്തില്‍ നാലാം സ്ഥാനത്താണ് യുഎഇയുടെ തലസ്ഥാനം. 2009 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് അബുദാബിയിലുണ്ടായത്.

കഴിഞ്ഞ വര്‍ഷം ദുബായ് 14.87 മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിച്ചെന്ന് മാസ്റ്റര്‍കാര്‍ഡ്

കഴിഞ്ഞ വര്‍ഷം ദുബായ് 14.87 മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിച്ചെന്ന് മാസ്റ്റര്‍കാര്‍ഡ് പറഞ്ഞു. ഈ വര്‍ഷം 7.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പട്ടികയില്‍ ആദ്യത്തെ 10 നഗരങ്ങളില്‍ ടോക്കിയോയില്‍ മാത്രമാണ് ഈ വര്‍ഷം മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ലോകത്തിലെ 132 നഗരങ്ങളെ വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ 19.41 മില്യണ്‍ സന്ദര്‍ശകരെത്തിയ ബാങ്കോക്കാണ് ആദ്യ സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനത്തുള്ള ലണ്ടനിലും പാരീസിലും യഥാക്രമം 19.06 മില്യണ്‍ സന്ദര്‍ശകരും 15.45 മില്യണ്‍ സന്ദര്‍ശകരുമാണ് എത്തിയത്.

ഇന്‍ഡക്‌സില്‍ ദുബായ്ക്ക് മികച്ച സ്ഥാനം ലഭിച്ചതിലൂടെ വ്യക്തമാകുന്നത് ആഗോളതലത്തിലെ മികച്ച ട്രാവല്‍, ടൂറിസം, ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് നഗരമെന്നാണെന്ന് മാസ്റ്റര്‍കാര്‍ഡിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയുടെ പ്രസിഡന്റ് ഖാലിദ് എല്‍ജിബലി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ബിസിനസുകളില്‍ ഇന്നോവേഷന്‍ കൊണ്ടുവരുന്നത് തുടരുകയും ചെയ്താല്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ദുബായ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia