സാങ്കേതിക മേഖലയെ മെച്ചപ്പെടുത്താന്‍ പുതിയ നിയമവുമായി ബഹ്‌റൈന്‍

സാങ്കേതിക മേഖലയെ മെച്ചപ്പെടുത്താന്‍ പുതിയ നിയമവുമായി ബഹ്‌റൈന്‍

ഈ വര്‍ഷം അവസാനത്തിന് മുന്‍പ് നിയമത്തിന്റെ കരട് രൂപം പ്രസിദ്ധീകരിക്കുമെന്ന് ബഹ്‌റൈന്‍ ഇക്കോണമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് സിഇഒ

മിയാമി: സാങ്കേതിക മേഖലയില്‍ മികച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവരങ്ങളുടെ സ്വകാര്യതയിലും സംരക്ഷണത്തിലും ബഹ്‌റൈന്‍ പുതിയ നിയമം കൊണ്ടുവരും. ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഏറ്റവും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ ഡാറ്റ നിയമം മേഖലയില്‍ കൊണ്ടുവരുന്നതെന്ന് രാജ്യത്തെ ആഭ്യന്തര നിക്ഷേപ ഏജന്‍സിയായ ബഹ്‌റൈന്‍ ഇകോണമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് (ഇഡിബി) സിഇഒ ഖാലിദ് അല്‍ റുമൈഹി പറഞ്ഞു.

ഡിജിറ്റല്‍ പ്രസിദ്ധീകരണവുമായും വിവര സംരക്ഷണവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മികച്ച ദൃഢത ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരുന്നതിലൂടെ സാധിക്കും. നിയമത്തിന്റെ കരട് രൂപം അവസാനഘട്ടത്തിലാണെന്നും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് പ്രസിദ്ധീകരിക്കാമെന്നും സിഇഒ പറഞ്ഞു. ടെക്‌നോളജി കമ്പനികളേയും ഉപഭോക്താക്കളേയും ബഹ്‌റൈനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഡിജിറ്റല്‍, ടെക്‌നോളജി വ്യവസായത്തിനായി നിയമ നിര്‍മാണം നടത്തുന്നതെന്ന് അല്‍ റുമൈഹി പറഞ്ഞു.

മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു പരിഷ്‌കരണവുമായി ഒരു രാജ്യം മുന്നോട്ടുവരുന്നത്

വിവര സ്വകാര്യതയിലും വിവര പരമാധികാരത്തിലുമുള്ള നിയമങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മേഖലയില്‍ നടപ്പിലാക്കുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിന്യായ മന്ത്രാലയമായും മറ്റ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്വകാര്യ മേഖലയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അല്‍ റുമൈഹി പറഞ്ഞു.

Comments

comments

Categories: Arabia