സിനിമ അവലോകനം എഴുതൂ….ഗൂഗിള്‍ പ്രസിദ്ധീകരിക്കും

സിനിമ അവലോകനം എഴുതൂ….ഗൂഗിള്‍ പ്രസിദ്ധീകരിക്കും

സിനിമ, സീരിയലുകള്‍ ഉള്‍പ്പെടുന്ന ടിവി പരിപാടികളുടെ റിവ്യു അഥവാ അവലോകനങ്ങള്‍ ഗൂഗിളിന്റെ സെര്‍ച്ച് വിഭാഗത്തില്‍ സംഭാവന ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ഗൂഗിള്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നതെന്നു ടെക് ക്രഞ്ച് എന്ന് വെബ്‌സൈറ്റ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വെബ്, മൊബൈല്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് ഇംഗ്ലിഷില്‍ മാത്രം റിവ്യു എഴുതി ഗൂഗിളിനു സമര്‍പ്പിക്കാം. ഉപഭോക്താവ് സമര്‍പ്പിച്ച അവലോകനങ്ങള്‍ അനുചിതമായ ഉള്ളടക്കമായി മാറുന്നതിന് ഓട്ടോമാറ്റിക്കായി ഫില്‍ട്ടര്‍ ചെയ്യും.

ഉപഭോക്താവ് അവലോകനം സമര്‍പ്പിച്ചു കഴിയുമ്പോള്‍, google.in ല്‍ തിരയല്‍ ഫലങ്ങളുടെ (search results) മുകളിലുള്ള വിവിധ ടിവി ഷോ, മൂവി വിഭാഗത്തില്‍ റിവ്യു പ്രത്യക്ഷപ്പെടും. ഈ ഫീച്ചര്‍ ഇന്ത്യന്‍ വിപണിക്കു പുറത്തേയ്ക്കു വ്യാപിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നു കമ്പനി അറിയിച്ചു. വിവിധ റെസ്റ്റോറന്റുകളെ കുറിച്ച് ഉപഭോക്താക്കള്‍ നടത്തുന്ന അവലോകനം ഗൂഗിളിന്റെ നോളജ് പാനലില്‍ പ്രസിദ്ധീകരിക്കാറുണ്ട്. സമാനമാണ് ഇപ്പോള്‍ ടിവി, സിനിമ അവലോകനം ചെയ്യാനുള്ള ഫീച്ചറും.

Comments

comments

Categories: FK Special