യുഎഇയുടെ ആദ്യ ആണവനിലയം അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും

യുഎഇയുടെ ആദ്യ ആണവനിലയം അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ന്യൂക്ലിയര്‍ പ്രൊജക്റ്റായ ബറാക പ്ലാന്റിന് 5,600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്

ദുബായ്: യുഎഇയുടെ ആദ്യത്തെ ആണവ റിയാക്റ്റര്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. അറബ് ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുത നിലയമാണിത്. ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ന്യൂക്ലിയര്‍ പ്രൊജക്റ്റായ ബറാക പ്ലാന്റിന് 5,600 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 20 ബില്യണ്‍ മുടക്കുമുതലുള്ള പദ്ധതി നിര്‍മിക്കുന്നത് കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ (കെഇപിസിഒ) നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ്.

1400 മെഗാവാട്ടിന്റെ നാല് റിയാക്റ്ററുകളാണ് പ്ലാന്റിലുള്ളത്. ഇതില്‍ ആദ്യത്തേതിന്റെ 96 ശതമാനം നിര്‍മാണവും പൂര്‍ത്തിയായെന്നും അത് കമ്മീഷന്‍ ചെയ്യേണ്ടതിന്റെ അവസാനത്തെ സ്റ്റേജിലാണെന്നും മന്ത്രി സുഹൈല്‍ അല്‍ മസ്‌റോയ് പറഞ്ഞു. പദ്ധതിയുടെ പങ്കാളികളായ നോര്‍ത്ത് അമേരിക്കന്‍ വെസ്‌റ്റേണ്‍ ഏഷ്യന്‍ ഹോള്‍ഡിംഗിന് (നവഹ്) അടുത്ത വര്‍ഷം അംഗീകാരം ലഭിക്കുമെന്നും ആദ്യത്തെ റിയാക്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പായും അടുത്ത വര്‍ഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 ബില്യണ്‍ മുടക്കുമുതലുള്ള പദ്ധതി നിര്‍മിക്കുന്നത് കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ്

കെഇപിസിഒ, നവാഹ്, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കമ്പനി (ഇഎന്‍ഇസി), എന്നിവരാണ് കണ്‍സോഷ്യത്തിലുള്ളത്. രണ്ടാമത്തേയും മൂന്നാമത്തേയും റിയാക്റ്ററുകളുടെ നിര്‍മാണം യഥാക്രമം 86 ശതമാനവും 76 ശതമാനവും എത്തി. നാലാമത്തെ റിയാക്റ്ററുകള്‍ 54 ശതമാനവും പൂര്‍ത്തിയായി. നാല് റിയാക്റ്ററുകളും പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ യുഎഇയുടെ ഗ്രീന്‍ എനര്‍ജിയിലേക്ക് ആണവ വൈദ്യുതിക്ക് 25 ശതമാനം സംഭാവന ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050 ആവുമ്പോഴേക്കും ക്ലീന്‍ എനര്‍ജി 50 ശതമാനമാക്കി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia