കുവൈറ്റ് വെല്‍ത്ത് ഫണ്ടില്‍ അഞ്ച് വര്‍ഷത്തിലുണ്ടായത് 34 ശതമാനം വളര്‍ച്ച

കുവൈറ്റ് വെല്‍ത്ത് ഫണ്ടില്‍ അഞ്ച് വര്‍ഷത്തിലുണ്ടായത് 34 ശതമാനം വളര്‍ച്ച

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സോവറൈന്‍ വെല്‍ത്ത്ഫണ്ടാണ് കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ സോവറൈന്‍ വെല്‍ത്ത് ഫണ്ടുകളില്‍ ഒന്നായ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (കെഐഎ) കീഴിലുള്ള ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ധനകാര്യമന്ത്രി അനസ് അല്‍ സലെ പറഞ്ഞു. കെഐഎയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ ആസ്തികളെയും റിസര്‍വുകളേയും പ്രതിസന്ധി ഘട്ടങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ സുരക്ഷ വാല്‍വുകളായാണ് അദ്ദേഹം വിലയിരുത്തിയത്. ഇവയെ അടുത്ത തലമുറയ്ക്കു കൈമാറാനുള്ളതാണെന്നും യുറോമണി കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

ജര്‍മനിയിലെ ഓട്ടോനിര്‍മാതാക്കളായ ഡയ്മലെര്‍ എജിയില്‍ 6.8 ശതമാനത്തിന്റെ നിക്ഷേപമാണ് അതോറിറ്റിക്കുള്ളത്

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ് അതോറിറ്റിയുടെ ആസ്തിയില്‍ 34 ശതമാനത്തിന് മേല്‍ വളര്‍ച്ചയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കെഐഎയുടെ ആസ്തികളുടെ മൂല്യം വെളിപ്പെടുത്താന്‍ അല്‍ സലെ തയാറായില്ല. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സോവറൈന്‍ വെല്‍ത്ത്ഫണ്ടാണ് കെഐഎ. 524 ബില്യണ്‍ ഡോളറാണ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളത്.

2016 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 515 ബില്യണിന്റെ ആസ്തി കുവൈറ്റിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടിനുണ്ടെന്നാണ് ഈ വര്‍ഷം ആദ്യം കുവൈറ്റിന്റെ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട കെഐഎയുടെ പ്രസ്താവനയില്‍ പറയുന്നത്. ജര്‍മനിയിലെ ഓട്ടോനിര്‍മാതാക്കളായ ഡയ്മലെര്‍ എജിയില്‍ 6.8 ശതമാനത്തിന്റെ നിക്ഷേപമാണ് അതോറിറ്റിക്കുള്ളത്. ഇത് കൂടാതെ കുവൈറ്റ് ഫിനാന്‍സ് ഹൗസിലുള്ള 18.4 ശതമാനം ഉള്‍പ്പടെ കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലും കെഐഎക്ക് നിക്ഷേപമുണ്ട്.

Comments

comments

Categories: Arabia