കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി കെന്‍സ ഗ്രൂപ്പ്

കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി കെന്‍സ ഗ്രൂപ്പ്

ടിഎംടി സ്റ്റീല്‍ കമ്പികളുടെ നിര്‍മാണരംഗത്ത് മുന്‍നിരക്കാരായ കെന്‍സ ഗ്രൂപ്പ് ഇന്ന് ദക്ഷിണേന്ത്യലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. കേരളത്തില്‍ തന്നെ ആറ് ഉല്‍പാദന യൂണിറ്റുകളുള്ള ബ്രാന്‍ഡ് സ്റ്റീല്‍ സ്ട്രക്ച്ചര്‍ നിര്‍മിക്കുന്ന ഏക ഗ്രൂപ്പാണ് കെന്‍സ. പ്രഗല്‍ഭരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉന്നത ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. ടിഎംടി സ്റ്റീല്‍ കമ്പികള്‍ക്കു പുറമെ സ്‌ക്വയര്‍ ബാര്‍, ഫ്‌ലാറ്റ് ബാര്‍, റൗണ്ട് ബാര്‍ തുടങ്ങിയവ കെന്‍സയെന്ന പേരില്‍ വിപണിയിലെത്തിക്കുന്നു. കെന്‍സ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ ബജറ്റ് ഹോം നിര്‍മാണ രംഗത്തും സാന്നിധ്യമറിയിക്കാന്‍ പദ്ധതിയുണ്ടെന്ന് കെന്‍സ ഗ്രൂപ്പ് ചെയര്‍മാനും സ്റ്റീല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ പികെ മൊയ്തീന്‍ കോയ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

ഒരു ചെറുകിട വ്യവസായമായി 1991ല്‍ തുടക്കം കുറിച്ച കെന്‍സ ടിഎംടി ഇന്ന് ഈ സ്റ്റീല്‍ വ്യവസായ മേഖലയിലെ കരുത്തുറ്റ ബിസിനസ് ആയി മാറിക്കഴിഞ്ഞു. സുഹൃത്തുകളായ പികെ മൊയ്തീന്‍ കോയ എന്ന ബാബുവും മുജീബ് റഹ്മാനും ചേര്‍ന്ന് ആരംഭിച്ച വ്യവസായം കാല്‍നൂറ്റാണ്ട് പിന്നിട്ട് ഇന്നും വളരെ ശക്തമായി മുന്നോട്ടു പോവുകയാണ്. പെട്ടന്നുള്ള വളര്‍ച്ചയ്ക്കു പകരം കെന്‍സ ലക്ഷ്യമിടുന്നത് നിലനില്‍പ്പിലൂടെയുള്ള വളര്‍ച്ചയാണ്. വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള പരിശ്രമങ്ങളിലാണ് പികെ മൊയ്തീന്‍ കോയയും പാര്‍ട്‌നര്‍മാരായ മുജീബ് റഹ്മാനും ഹഫീസുള്ളയും അഫ്‌സലും ഒപ്പം യുവത്വത്തിന്റെ കരുത്തുമായി ഷഹാദ് മൊയ്തീനും. സത്യസന്ധമായ ബിസിനസ് കാണിച്ചു തന്ന പിതാവ് മൊയ്തീന്‍ കോയയുടെ പാത പിന്തുടരുകയാണ് ഷഹാദ് മൊയ്തീന്‍. മികച്ച സേവനങ്ങളോടെ വിപണിയില്‍ അടുത്തവര്‍ഷം 1000 കോടി രൂപയുടെ ഉല്‍പ്പാദനമാണ് കെന്‍സ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പന്നങ്ങള്‍ കേരളത്തിലെ ബ്രാന്‍ഡുകളില്‍ ലഭിക്കുമ്പോള്‍ എന്തിന് പുറത്തേക്ക് പോകണം. കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകള്‍ക്കൊന്നും കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റീലുകളാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്

പികെ മൊയ്തീന്‍

ചെയര്‍മാന്‍

കെന്‍സ ഗ്രൂപ്പ്

കെന്‍സ ടിഎംടി എങ്ങനെയാണ് വിപണിയിലേക്കെത്തിയത്?

ആദ്യകാലങ്ങളില്‍ ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്റ്റീല്‍ കൊണ്ടുവന്ന് ചെറുകിട മൊത്ത വ്യാപാരമായിരുന്നു. അന്ന് ബി എം സ്റ്റീല്‍സ് എന്നായിരുന്നു പേര്. പിന്നീടാണ് കെന്‍സ എന്ന് മാറിയത്. കെന്‍സ എന്ന വാക്കിനര്‍ഥം നിധി എന്നാണ്. ഒരു നിധിയായാണ് ഞങ്ങള്‍ ഈ ബിസിനസിനെ കാണുന്നത്. കമ്പനി തുടങ്ങി ഏകദേശം 12 വര്‍ഷത്തിനു ശേഷം 2003ലാണ് കെന്‍സ ഉല്‍പാദന രംഗത്ത് എത്തുന്നത്. ബീപാത്ത് കാസ്റ്റിംഗ്‌സ് എന്ന പേരിലാണ് ഉല്‍പാദന രംഗത്ത് സാന്നിധ്യമറിയിച്ചത്. ഇന്ന് കെന്‍സയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നീണ്ടകാലത്തെ അനുഭവ സമ്പത്തും പരിചയവുമാണ് ഈ മേഖലയില്‍ വിജയിക്കാനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സഹായകമാകുന്നത്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയുടെ കാര്യത്തില്‍ കെന്‍സ ഗ്രൂപ്പ് വിട്ടുവീഴ്ചയ്ക്കില്ല. ഗുണമേന്മ ഉറപ്പാക്കാന്‍ ദുബായ്, ഹോംങ്കോംഗ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്. ഗുണനിലവാരത്തിനുള്ള ഐഎസ്ഒ 9001: 2008 അംഗീകാരവും കെന്‍സ ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. 2012-ല്‍ മികച്ച ഗുണ നിലവാരം പുലര്‍ത്തുന്ന സ്റ്റീല്‍ ഉല്‍പന്നത്തിനുള്ള കെഎസ്‌ഐഡിസി അവാര്‍ഡും കെന്‍സയെ തേടിയെത്തി. ലഘു ഉദ്യേഗ് ഭാരതിയുടെ യുവ സംരഭക അവാര്‍ഡ് കെന്‍സ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഷഹാദ് മൊയ്തീന്‍ അടുത്തിടെ കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.

ഷഹാദ് മൊയ്തീന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്‍സ ഗ്രൂപ്പ്‌

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവയെ എങ്ങനെ വിലയിരുത്തുന്നു.? ഇത് ബിസിനസിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ?

നോട്ട് അസാധുവാക്കലിനെ പോസിറ്റിവ് ആയാണ് കാണുന്നത്. സാധാരണ ബിസിനസുകാരെപ്പോലെ ഇത് ഞങ്ങളെ ബാധിച്ചിട്ടില്ല. അതേസയമം ജിഎസ്ടി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജിഎസ്ടി പ്രാബല്യത്തിലായശേഷം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്കു ധൈര്യക്കുറവുണ്ട്. ജിഎസ്ടിയെക്കുറിച്ചുള്ള വ്യക്തതക്കുറവാണ് ഇതിനു കാരണം. ഒരു മാസത്തോളം ഞങ്ങള്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വില്‍പ്പനയില്‍ 0.5 ന്റെ വ്യത്യാസം മാത്രമാണ് വന്നിട്ടുള്ളത്. അതേസമയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍?

ഇന്ന് കേരളത്തിലെ പ്രമുഖരായ ബില്‍ഡര്‍മാരെല്ലാം കെന്‍സയുടെ ടിഎംടി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞും ഒപ്പം ഉയര്‍ന്ന ഗുണനിലവാരത്തിലുമാണ് കെന്‍സ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകള്‍ക്കൊന്നും കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നില്ല എന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. സര്‍ക്കാര്‍ പ്രൊജക്ടുകള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റീലുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖല നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം പുതിയ ഉല്‍പാദനം തുടങ്ങുന്നവര്‍ പ്രാരംഭഘട്ടത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. ഏകജാലക സംവിധാനം ഇല്ലാത്തതിനാല്‍ വളരെ വൈകിയാണ് പലര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നത്.

 

കെന്‍സ ഗ്രൂപ്പ് പാര്‍ട്‌നര്‍മാരായ അഫ്‌സല്‍ പി കെ, ഹഫീസുള്ള, മുജീബ് റഹ്മാന്‍

കെന്‍സ ടിഎംടിക്കു പുറമേ സാന്നിധ്യമറിയിക്കുന്ന മറ്റു മേഖലകള്‍ ?

ഒരു ബിസിനസ് സ്ഥാപനം എന്നതിനുപരിയായി പല മേഖലകളിലും കടന്നു ചെല്ലാന്‍ കെന്‍സ എക്കാലവും ശ്രമിക്കാറുണ്ട്. വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കെന്‍സ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാലക്കാട് കെന്‍സ ക്രിയേറ്റീവ് പബ്ലിക് സ്‌കൂള്‍, വാദിറ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അഗതി മന്ദിരം, മെഡിക്കല്‍ ക്യാംപുകള്‍, വിധവകള്‍ക്കുള്ള പെന്‍ഷന്‍ സൗകര്യം, ആംബുലന്‍സ് സൗകര്യം തുടങ്ങിയ വിവിധ മേഖലകളില്‍ കെന്‍സയുടെ കരസ്പര്‍ശമുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളില്‍ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും കെന്‍സയുടെ വിജയ രഹസ്യം?

25 വര്‍ഷങ്ങളുടെ പരിചയസമ്പത്താണ് ഞങ്ങളെ വിജയത്തില്‍ എത്തിച്ചത്. ആഴത്തില്‍ വേരുറച്ചു കൊണ്ടുള്ള മുന്നോട്ടു പോക്കാണ് കെന്‍സയുടെ വിജയ രഹസ്യം. നിര്‍മാണ വിഭാഗം മുതല്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതുവരെയുള്ള ശ്രേണിയുള്ളതിനാല്‍ വിശദമായ മാര്‍ക്കറ്റ് സര്‍വേയ്ക്കു ശേഷം മാത്രമാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. സാവധാനമുള്ള വളര്‍ച്ചയിലൂടെയാണ് കേരളത്തിലെ സ്റ്റീല്‍ വിപണിയില്‍ കെന്‍സ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചത്. എടുത്തുചാടിയുള്ള പ്രവര്‍ത്തനം മൂലം പലരും ഇന്ന് വിപണിയില്‍ നിന്നു പുറത്തായിക്കഴിഞ്ഞു. കാര്യങ്ങള്‍ പഠിച്ചു മനസിലാക്കിയശേഷം മുന്നോട്ടു പോകുന്നതാണ് കെന്‍സയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.

25 വര്‍ഷങ്ങളുടെ പരിചയസമ്പത്താണ് ഞങ്ങളെ വിജയത്തില്‍ എത്തിച്ചത്. ആഴത്തില്‍ വേരുറച്ചു കൊണ്ടുള്ള മുന്നോട്ടു പോക്കാണ് കെന്‍സയുടെ വിജയ രഹസ്യം. നിര്‍മാണ വിഭാഗം മുതല്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതുവരെയുള്ള ശ്രേണിയുള്ളതിനാല്‍ വിശദമായ മാര്‍ക്കറ്റ് സര്‍വേയ്ക്കു ശേഷം മാത്രമാണ് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്

ഭാവി പദ്ധതികള്‍?

ഭാവിയില്‍ സ്റ്റീല്‍ പൈപ്പ്, ട്യൂബുകള്‍ എന്നിവയും കെന്‍സ ഉല്‍പ്പാദിപ്പിക്കും. നിര്‍മാണ മേഖലയിലാവശ്യമുള്ളവ സ്ട്രക്ച്ചറല്‍ സ്റ്റീലിലേക്ക് കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. നിര്‍മാണ സാമഗ്രികളെല്ലാം ഇതോടെ സ്റ്റീലില്‍ കെന്‍സ ലഭ്യമാക്കും. ഇതോടൊപ്പം കെന്‍സ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സാന്നിധ്യമറിയിക്കാനും പദ്ധതിയുണ്ട്. ബജറ്റ് ഹോംസ് എന്ന പ്രൊജക്ടിന് കുറ്റിക്കാട്ടൂരില്‍ തുടക്കമിട്ടുകഴിഞ്ഞു. ഇത് കേരളത്തില്‍ മുഴുവന്‍ വിപുലീകരിക്കാനും ആലോചനയുണ്ട്. വിദേശങ്ങളിലും മറ്റുമായി കണ്ടുവരുന്ന കോട്ടിംഗ് സ്റ്റീല്‍ കമ്പികള്‍ ഇവിടേക്ക് കൊണ്ടുവരാനും പദ്ധതിയിടുന്നു. ഇപ്പോള്‍ പൊതുവേ കേരളത്തില്‍ ഇത് കണ്ടുവരുന്നുണ്ട്. ദക്ഷിണേന്ത്യലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തു തന്നെ തമിഴ്‌നാട്ടിലേക്കും കര്‍ണ്ണാടകയിലേക്കും കെന്‍സ വിപുലമാക്കപ്പെടും. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നത് താരതമ്യേന എളുപ്പമായിരിക്കും.

Comments

comments