സ്വര്‍ണ ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തും: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

സ്വര്‍ണ ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തും: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ സ്വര്‍ണ ഉല്‍പ്പാദനം ഈ വര്‍ഷം ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ റാന്‍ഡല്‍ ഒലിഫെന്റ്. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്താക്കളുടെ വാങ്ങല്‍ സമീപനത്തിലുണ്ടായ ഉണര്‍വിന്റെയും അടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പ്പാദനം ഏറ്റവും മികച്ച തലത്തിലാകാനാണ് സാധ്യതയെന്ന് അദ്ദേഹം വിലയിരുത്തുന്നു.

യുഎസിന്റെ രാഷ്ട്രീയ സംവിധാനം സംബന്ധിച്ച അവ്യക്തതകള്‍ ഉണ്ടെന്നും ഇത്തരം അനിശ്ചിതത്വങ്ങള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നാണ് റാന്‍ഡല്‍ ഒലിഫെന്റിന്റെ അഭിപ്രായം. അടുത്ത 12 മാസത്തിനുള്ളില്‍ സ്വര്‍ണ വില ഒരു ഔണ്‍സിന് (28.3495 ഗ്രാം) 1,400 ഡോളര്‍ എന്ന നിലയിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടക്കാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലയായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഡെല്‍വര്‍ ഗോള്‍ഡ് സമ്മേളനത്തിലാണ് റാന്‍ഡല്‍ ഒലിഫെന്റ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഇടക്കാലാടിസ്ഥാനത്തില്‍ സ്വര്‍ണം ഉല്‍പ്പാദനം കുറയ്ക്കില്ലെങ്കിലും ഉയര്‍ന്നുവരുന്ന ആവശ്യകതയ്ക്കനുസരിച്ചുള്ള ഉല്‍പ്പാദനം നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക വിപണിയില്‍ ഒരു ഔണ്‍സിന് 1,311.40 ഡോളറാണ് ഇന്നലെ സ്വര്‍ണത്തിന്റെ വില. ഗ്രാം അടിസ്ഥാനത്തില്‍ 42.16 ഡോളറും കിലോയ്ക്ക് 42,162.49 ഡോളറുമാണ് ഇന്നലത്തെ സ്വര്‍ണ വില. പവന് 22,400 രൂപ എന്ന നിലയിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില.

Comments

comments

Categories: Slider, Top Stories