ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 3.69 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു. ഗോള്‍ഡ് എഡിഷന്‍ ലിമിറ്റഡ് എഡിഷനായിരിക്കും. 3.69 ലക്ഷം രൂപയാണ് റെഡി ഗോ ഗോള്‍ഡ് എഡിഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡാറ്റ്‌സണ്‍ റെഡി ഗോയുടെ കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ വേര്‍ഷനില്‍ മാത്രമേ ഗോള്‍ഡ് എഡിഷന്‍ ലഭിക്കൂ.

ഒരു പിടി ഫീച്ചറുകളുമായാണ് റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ വിപണിയിലെത്തുന്നത്. ഉത്സവ സീസണില്‍ എല്ലാവരും പുതിയ കാറുകളും ലിമിറ്റഡ് എഡിഷനുകളും പുറത്തിറക്കിയപ്പോള്‍ ഡാറ്റ്‌സണ്‍ പിന്നെ ഒട്ടും സമയം കളഞ്ഞില്ല. അങ്ങനെയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചത്.

സില്‍വര്‍, ഗ്രേ, വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ ലഭിക്കും. ഗോള്‍ഡ് എഡിഷന്റെ ബോണറ്റിലും പിന്‍ഭാഗത്തും വശങ്ങളിലും സ്‌റ്റൈലിഷ് ഡിസൈന്‍ പാറ്റേണ്‍ കാണാം. ഗോള്‍ഡ് എഡിഷന്‍ ആയതുകൊണ്ടുതന്നെ സ്വര്‍ണ്ണ വര്‍ണം പലയിടങ്ങളിലും നല്‍കിയിരിക്കുന്നു. സ്വര്‍ണ നിറത്തിന്റെ ധാരാളിത്തം കൊണ്ടൊരു മോടി കൂട്ടല്‍. വീല്‍ കവറിലും ഗ്രില്ലിലും ഗോള്‍ഡ് ആക്‌സന്റുകള്‍ നല്‍കിയിട്ടുണ്ട്.

ഡാറ്റ്‌സണ്‍ റെഡി ഗോയുടെ 1.0 ലിറ്റര്‍ വേര്‍ഷനില്‍ മാത്രമേ ഗോള്‍ഡ് എഡിഷന്‍ ലഭിക്കൂ

റെഡി ഗോയുടെ എസ് വേരിയന്റില്‍ ഉള്ളതുപോലെ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, പുതിയ മ്യൂസിക് സിസ്റ്റം എന്നിവ ഗോള്‍ഡ് എഡിഷനും സമ്മാനിച്ചു. കാബിനിലും കാണാം ഗോള്‍ഡ് തീം. ആംബിയന്റ് ലൈറ്റിംഗ് ആപ്പ് നല്‍കാനും ഡാറ്റ്‌സണ്‍ മറന്നില്ല.

1.0 ലിറ്റര്‍ ഐസാറ്റ് എന്‍ജിനില്‍ മാത്രമേ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ ലഭിക്കൂ. 67 ബിഎച്ച്പിയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത്. 91 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 22.5 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും.

Comments

comments

Categories: Auto