2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 മുതല്‍

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 മുതല്‍

ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഓട്ടോ എക്‌സ്‌പോ

ന്യൂ ഡെല്‍ഹി : 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ അടുത്ത വര്‍ഷത്തെ മോട്ടോര്‍ ഷോ അരങ്ങേറും. ഇന്ത്യന്‍ വാഹന വ്യവസായത്തിലെ പ്രഗല്‍ഭര്‍ക്ക് പുതിയ സാങ്കേതികവിദ്യകളും കാറുകളും പ്രദര്‍ശിപ്പിക്കുന്നതിനാണ് വേദിയൊരുങ്ങുന്നത്.

അടുത്ത രണ്ട് വര്‍ഷം വാഹന വിപണിയില്‍ എന്തൊക്കെ പ്രതീക്ഷിക്കാമെന്നതിന്റെ ഏകദേശ രൂപം 2018 ഓട്ടോ എക്‌സ്‌പോ കാഴ്ച്ചവെയ്ക്കും. കംപോണന്റ്‌സ് ഷോ ഫെബ്രുവരി 8 മുതല്‍ 11 വരെ ന്യൂ ഡെല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കും. ഓട്ടോ എക്‌സ്‌പോ 2018 ന്റെ ഉദ്ഘാടനം ഫെബ്രുവരി 8 നായിരിക്കും.

കിയ മോട്ടോഴ്‌സ് ഇതാദ്യമായി ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കും

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇത്തവണ മോട്ടോര്‍ ഷോ ഒരു ദിവസം അധികമുണ്ടായിരിക്കും. ഓട്ടോ എക്‌സ്‌പോ ജനങ്ങളില്‍ വലിയ താല്‍പ്പര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മോട്ടോര്‍ ഷോ കാണാനെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഒരു ദിവസം അധികം നല്‍കുന്നതെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറഞ്ഞു. പങ്കെടുക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ലോകമെമ്പാടും വിവൃതി (എക്‌സ്‌പോഷര്‍) ലഭിക്കുമെന്ന നിലയിലേക്ക് ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ വളര്‍ന്നതായി അദ്ദേഹം അഭിമാനം കൊണ്ടു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഉള്‍പ്പെടെ ചില വാഹന നിര്‍മ്മാതാക്കള്‍ ഓട്ടോ എക്‌സ്‌പോ 2018 ല്‍ പങ്കെടുക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് എന്നുപറയുമ്പോള്‍ ഫോക്‌സ്‌വാഗണ്‍, ഔഡി, സ്‌കോഡ തുടങ്ങിയ കമ്പനികള്‍. എന്നാല്‍ ഒരു നിര കാറുകളുമായി കിയ മോട്ടോഴ്‌സ് ഇതാദ്യമായി ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലേക്ക് കടന്നുവരും. 

Comments

comments

Categories: Auto