കൊച്ചി മെട്രോ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സുരക്ഷാ പരിശോധന തുടങ്ങി

കൊച്ചി മെട്രോ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സുരക്ഷാ പരിശോധന തുടങ്ങി

കൊച്ചി: പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടില്‍ സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയdല്‍ സേഫ്റ്റി കമ്മീഷണര്‍ കെഎം മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 9മണിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്.

സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, കണ്ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം, എസ്‌ക്കലേറ്റര്‍, ലിഫ്റ്റ്, വയഡക്റ്റ് , സിഗ്‌നലിംഗ് സംവിധാനങ്ങള്‍, എഎഫ്‌സ. ഗേറ്റുകള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. സുരക്ഷാ പരിശോധന ഇന്നും തുടരും.

സിഎംആര്‍എസിന്റെ അനുമതി ലഭിക്കുന്നതോടെ മുന്‍ നിശ്ചയ പ്രകാരം ഒക്‌റ്റോബര്‍ 3ന് പാലാരിവട്ടം- മഹാരാജാസ് കോളേജ് റൂട്ടിലെ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തും.

Comments

comments

Categories: Slider, Top Stories