അല്‍ഷിമേഴ്‌സ് പ്രവചിക്കാന്‍ മള്‍ട്ടി ജീന്‍ ടെസ്റ്റ്

അല്‍ഷിമേഴ്‌സ് പ്രവചിക്കാന്‍ മള്‍ട്ടി ജീന്‍ ടെസ്റ്റ്

പ്രായമായവരിലുണ്ടാകുന്ന അല്‍ഷിമേഴ്‌സ് രോഗത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ മള്‍ട്ടി ജീന്‍ ടെസ്റ്റിലൂടെ സാധ്യമാകുമെന്ന് ഗവേഷകര്‍. രണ്ട് ഡസനിലധികം ജനിതക വ്യതിയാനങ്ങളെ നീരീക്ഷണ വിധേയമാക്കിയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഗവേഷകര്‍ ഈ പുതിയ നിഗമനത്തിലെത്തി ചേര്‍ന്നത്. പോളിജെനിക് ഹസാര്‍ഡ് സ്‌കോര്‍ എന്ന ടെസ്റ്റിലൂടെ എപിഒഇ ഋ4 എന്ന ജനിതക ഘടകത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഒരു വ്യക്തിക്ക് ഭാവിയില്‍ അല്‍ഷിമേഴ്‌സ് വരാന്‍ സാധ്യതയുണ്ടോ എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആകെയുള്ള ജനസംഖ്യയില്‍ 10 മുതല്‍ 15 ശതമാനം ആളുകളില്‍ മാത്രമാണ് എപിഒഇ ഋ4 എന്ന ജനിതക ഘടകമുള്ളതെന്നും ഇതിന്റെ പ്രഭാവം വളരെ മന്ദഗതിയിലാണെന്നും ഗവേഷകര്‍ സിന്‍ഹുവ വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗവേഷണത്തിന്റെ പൂര്‍ണരൂപം അനല്‍സ് ന്യൂറോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special