അസമിലെ അയണ്‍ ലേഡി

അസമിലെ അയണ്‍ ലേഡി

അസമിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസര്‍, അയണ്‍ ലേഡി എന്നീ വിശേഷണങ്ങള്‍ നേടിയാണ് സഞ്ജുക്ത പരാഷര്‍ തീവ്രവാദികളുടെ പേടി സ്വപ്‌നമായി നിലകൊള്ളുന്നത്. തീവ്രവാദികളെ അമര്‍ച്ച ചെയ്യാനുള്ള ഓപ്പറേഷനില്‍ നിയമിതയായ അവര്‍ 15 മാസംകൊണ്ടാണ് 64 തീവ്രവാദികളെ അറസ്റ്റ് ചെയ്ത് വന്‍ ആയുധശേഖരം കണ്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റിനു തന്നെ അഭിമാനമായി മാറിയത്

അഴിമതിക്കും ഭീകരതക്കുമെതിരായി രാജ്യം മുഴുവനും അണി നിരക്കുമ്പോള്‍ ചില വനിതാ ഓഫീസര്‍മാര്‍ അവരുടെ നിസ്തുല സേവനങ്ങളാല്‍ ശ്രദ്ധേയമാകുന്നു. ‘അസമിലെ അയണ്‍ ലേഡി’ എന്നറിയിപ്പെടുന്ന സഞ്ജുക്ത പരാഷര്‍ അവരുടെ അവിശ്വസനീയമായ ധൈര്യത്തിലൂടെയും ജോലിയോടുള്ള അര്‍പ്പണ മനോഭാവത്തിലൂടെയുമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

2006 ബാച്ചിലെ ഐപിഎസ് ഓഫീസറായ സഞ്ജുക്ത അസമിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ്. ബോഡോ തീവ്രവാദികളുടെ പേടി സ്വപ്‌നമായി അറിയപ്പെടുന്ന അവര്‍ തീവ്രവാദി ഓപ്പറേഷനില്‍ 15 മാസംകൊണ്ട് 64 തീവ്രവാദികളെ അറസ്റ്റ് ചെയ്ത് മറ്റുളളവര്‍ക്ക് ഉത്തമ മാത്യക ആയി മാറി.

2008ല്‍ അസമിലെ മാകുമില്‍ അസിസ്റ്റന്റ് കമ്മീഷണറായാണ് സഞ്ജുക്തയുടെ ആദ്യ പോസ്റ്റിംഗ്. എന്നാല്‍ വളരെ പെട്ടെന്നുതന്നെ അസമിലെ ഉദല്‍ഗൂരില്‍ അക്കാലത്ത് ബോഡോ തീവ്രവാദികളും ബംഗ്ലാദേശി തീവ്രവാദികളും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അമര്‍ച്ച ചെയ്യാനായി അവിടേക്ക് സ്ഥലം മാറ്റം ലഭിച്ചു. വെറും 15 മാസംകൊണ്ട് 16 തീവ്രവാദികളെ കൊലപ്പെടുത്തിയ അവര്‍ 64 ഓളം തീവ്രവാദികളെ അറസ്റ്റ് ചെയ്ത അവരില്‍ നിന്നുള്ള വന്‍പിച്ച് ആയുധ ശേഖരവും പിടിച്ചെടുത്തുകൊണ്ട് പോലീസ് ഡിപ്പാര്‍ട്ട്്‌മെന്റിനു തന്നെ അഭിമാനമായി മാറിയിരുന്നു. ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി അവര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്ദര ബിരുദവും യുഎസ് ഫോറിന്‍ പോളിസിയില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സില്‍ തല്‍പ്പരയായിരുന്ന സംഞ്ജുക്ത നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ടെലഗ്രാഫിന്റെ ഈ വര്‍ഷത്തെ നോര്‍ത്ത് ഈസ്റ്റ് എക്‌സലന്‍സ് അവാര്‍ഡിനും അവര്‍ അര്‍ഹയായി.

അസമിലെ ഐഎഎസ് ഓഫീസറെ വിവാഹം ചെയ്ത് നാലു വയസുകാരന്റെ മാതാവ് കൂടിയായ സംഞ്ജുക്ത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോഡോ തീവ്രവാദികള്‍ക്കെതിരായ ഓപ്പറെഷനുകളില്‍ സജീവസാനിധ്യമായി നിലകൊള്ളുകയാണ്. ഹെല്‍മറ്റ് ധരിച്ച വാഹനമോടിച്ച ഇരു ചക്ര വാഹനക്കാര്‍ക്ക് മിഠായി വിതരണം ചെയ്തും അവര്‍ മുന്‍പ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിടുന്നുണ്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ തന്റെ ജോലിയില്‍ ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോകുകയാണ്.

Comments

comments

Categories: FK Special, Slider