നാസ്‌കോം ടെക്കികള്‍ക്കായി ഐഒടി സ്‌കില്‍ കോഴ്‌സ് തുടങ്ങുന്നു

നാസ്‌കോം ടെക്കികള്‍ക്കായി ഐഒടി സ്‌കില്‍ കോഴ്‌സ് തുടങ്ങുന്നു

ന്യൂഡെല്‍ഹി : നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) രാജ്യത്തെ ടെക്കികള്‍ക്കായി ഫൗണ്ടേഷന്‍ സ്‌കില്‍ ഇന്‍ ഐഒടി എന്ന കോഴ്‌സ് തുടങ്ങാന്‍ തീരുമാനിച്ചു. വിദഗ്ധരായ ഐടി പ്രൊഫഷണലുകളെ സൃഷ്ടിച്ചുകൊണ്ട് ഭാവിയില്‍ ഡൊമെയ്‌നിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബെംഗളൂരുവില്‍ നടന്ന നാസ്‌കോമിന്റെ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സമ്മിറ്റിന്റെ ഒന്‍പതാമത് എഡിഷനില്‍ നാസ്‌കോം സെക്റ്റര്‍ സ്‌കില്‍ കൗണ്‍സില്‍ കോഴ്‌സ് ലോഞ്ച് ചെയ്തു.

ഇന്ത്യന്‍ യുവാക്കള്‍ക്ക് ഐഒടിയെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ഫൗണ്ടേഷന്‍ സ്‌കില്‍ ഇന്‍ ഐഒടിയുടെ പ്രാരംഭലക്ഷ്യങ്ങിലൊന്നും ഇതുതന്നെയാണ്. അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുന്നത് അവരെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തില്‍ സഹായിക്കുക മാത്രമല്ല മറിച്ച് തൊഴില്‍ മണ്ഡലങ്ങളെ വിസ്തൃതമാക്കാനും ഉപകാരപ്പെടുമെന്ന് അടുത്തകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

ഐഒടിയുടെയും അതിന്റെ ആര്‍ക്കിടെക്ച്ചറിന്റെയും ഇന്‍ഡസ്ട്രി ആപ്ലിക്കേന്റെയും വ്യാപനവും എയറോസ്‌പെയ്‌സ്, കാര്‍ഷികം, ഓട്ടോമോട്ടീവ്, നിര്‍മാണം, ഊര്‍ജ്ജം, ആരോഗ്യപരിരക്ഷ, ലോജിസ്റ്റിക്‌സ്, ഉല്‍പ്പാദനം, ചില്ലറവ്യാപാരം, ഗതാഗതം പോലുള്ള വിവിധ മേഖലകളിലെ ഉപയോഗ ക്രമങ്ങളെക്കുറിച്ചും കോഴ്‌സില്‍ വിശദമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രായോഗിക പ്രചോദനം നല്‍കുന്നതിനായി കോഴ്‌സിന്റ അവസാനം പ്രൊജക്റ്റ് വര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകളുടെ മേല്‍നോട്ടത്തിലാണ് കോഴ്‌സിന് ആവശ്യമായ മെറ്റീരിയലുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Education