ടൂണിസ്സിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ്

ടൂണിസ്സിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ്

ഒക്‌റ്റോബര്‍ 10 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ദുബായില്‍ നിന്ന് ടൂണിസ്സിലേക്ക് സര്‍വീസുണ്ടാകും

ദുബായ്: ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസ്സിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദുബായ് വിമാനകമ്പനിയായ എമിറേറ്റ്‌സ്. നിലവില്‍ ആഴ്ചയില്‍ ആറ് ദിസങ്ങളിലാണ് ടൂണിസ്സിലേക്ക് എമിറേറ്റ്‌സിന് സര്‍വീസുള്ളത്. ഇത് ഏഴ് ദിവസമാക്കി വര്‍ധിപ്പിക്കാനാണ് വിമാനകമ്പനി പദ്ധതിയിടുന്നത്.

ഒക്‌റ്റോബര്‍ 10ന് ആരംഭിക്കുന്ന സര്‍വീസില്‍ ഉപയോഗിക്കുന്നത് ബോയിംഗ് 777-300 ഇആര്‍ വിമാനമായിരിക്കും. എട്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളും 42 ബിസിനസ് ക്ലാസുകളും 310 ഇക്കോണമി സീറ്റുകളുമായിരിക്കും വിമാനത്തിലുണ്ടാവുക. ഇത് കൂടാതെ 23 ടണ്‍ ഭാരമുള്ള ചരക്കുകള്‍ കൈമാറാനുള്ള സൗകര്യവും വിമാനത്തിലുണ്ടാകും.

2006 ഒക്‌റ്റോബറിലാണ് എമിറേറ്റ്‌സ് ആദ്യമായി ടൂണിസ്സിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് 

രാവിലെ 9.20 ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.15 നാണ് ടൂണിസ്സില്‍ എത്തുന്നത്. ഉച്ചയ്ക്ക് ശേഷം 2.55ന് ടൂണിസ്സില്‍ നിന്ന് തിരിച്ചു പുറപ്പെടുന്ന വിമാനം രാത്രി 11.45 നാണ് എത്തുന്നത്. 2006 ഒക്‌റ്റോബറിലാണ് എമിറേറ്റ്‌സ് ആദ്യമായി ടൂണിസ്സിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇതുവരെ ഒരു മില്യണില്‍ അധികം യാത്രക്കാരാണ് ഈ റൂട്ടിലൂടെ യാത്രചെയ്തത്. പുതിയ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia