ഒരു ദിവസത്തേക്ക് ദുബായ് എല്ലാ ഗവണ്‍മെന്റ് സര്‍വീസുകള്‍ സെന്ററുകളും അടച്ചിടും

ഒരു ദിവസത്തേക്ക് ദുബായ് എല്ലാ ഗവണ്‍മെന്റ് സര്‍വീസുകള്‍ സെന്ററുകളും അടച്ചിടും

ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സര്‍വീസ് സെന്ററുകളില്ലാത്ത ഒരു ദിവസം എന്ന പദ്ധതി ഒക്‌റ്റോബര്‍ 26ന് പ്രാവര്‍ത്തികമാക്കും

ദുബായ്: ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ദുബായിലെ താമസക്കാരെ ബോധിപ്പിക്കുന്നതിനായി അടുത്ത മാസം നഗരത്തിലെ ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തം ഭാഗീകമായി നിര്‍ത്തിവെക്കും. സര്‍വീസ് സെന്ററുകളില്ലാത്ത ഒരു ദിവസം എന്ന പദ്ധതി ഒക്‌റ്റോബര്‍ 26 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം അംഗീകാരം നല്‍കി.

പ്രതിദിന സേവനങ്ങളും ഇടപാടുകളും നടത്താനുള്ള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റുകളുടേയും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുടേയും ഉപയോഗം ഉപഭോക്താക്കള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനകാര്യ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. ഒക്‌റ്റോബര്‍ 26 ന് ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കില്ല. ഇവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാകുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിദിന സേവനങ്ങളും ഇടപാടുകളും നടത്താനുള്ള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റുകളുടേയും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുടേയും ഉപയോഗം ഉപഭോക്താക്കള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനകാര്യ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്

എന്നാല്‍ വ്യക്തികളുടെ സാന്നിധ്യം ആവശ്യമുള്ള ഇടപാടുകള്‍ സാധാരണപോലെ തുടരും. എല്ലാ പ്രവര്‍ത്തനങ്ങളും അടുത്ത ദിവസം മുതല്‍ പുനരാരംഭിക്കുമെന്നും മന്ത്രാലയം. സ്മാര്‍ട്ട് ട്രാന്‍സാക്ഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും നടപ്പാക്കുമെന്നും ധനകാര്യ വകുപ്പിന്റെ സെന്‍ട്രല്‍ എക്കൗണ്ട്‌സ് സെക്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജമാല്‍ ഹമെദ് അല്‍ മാരി പറഞ്ഞു.

എല്ലാ ഉപഭോക്തൃ സേവനങ്ങളേയും ഡിജിറ്റലിലേക്ക് മാറ്റുന്നതിനായി വ്യത്യസ്തങ്ങളായ ഗവണ്‍മെന്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം. ഗവണ്‍മെന്റ് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ദുബായിലെ താമസക്കാരും സന്ദര്‍ശകരും സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ നഗരത്തെ പൂര്‍ണമായി ഡിജിറ്റലിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമെന്നും അല്‍ മാരി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് നഗരങ്ങളില്‍ ഒന്നാക്കി ദുബായിയെ മാറ്റുന്നതിനായി ഗതാഗത, വാര്‍ത്താവിനിമയ, സാമ്പത്തിക സേവനങ്ങളില്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരികയാണ് ദുബായ്.

Comments

comments

Categories: Arabia