Archive

Back to homepage
Business & Economy

യുഐഒഎഫിനെ വാങ്ങാന്‍ ബ്ലാക്‌സ്‌റ്റോണ്‍

മുംബൈ: ആനന്ദ് ജെയ്‌ന്റെ ഉടമസ്ഥതയിലെ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടി (യുഐഒഎഫ്) നെ ഏറ്റെടുക്കാന്‍ യുഎസ് സ്വകാര്യ നിക്ഷേപകരായ ബ്ലാക്‌സ്റ്റോണ്‍ ഗ്രൂപ്പ് നീക്കമിടുന്നു. ഏകദേശം 800 കോടി രൂപ മൂല്യമുള്ളതായിരിക്കും ഇടപാട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആനന്ദ് ജെയ്‌ന്റെ ജയ് കോര്‍പ്പ്, സ്റ്റേറ്റ്

Business & Economy

ഇജിസിഎ പദ്ധതി: കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളുടെ ബിഡുകള്‍ ക്ഷണിച്ചു

ഇ-ഗവേണന്‍സ് ഫോര്‍ സിവില്‍ ഏവിയേഷന്‍ (ഇജിസിഎ) പദ്ധതിക്കുവേണ്ട ഉപദേശം നല്‍കുന്നതിന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബിഡുകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ സര്‍വീസ് ഡെലിവറി, ബാക്ക്-എന്‍ഡ് സംവിധാനങ്ങളിലും നടപടിക്രമങ്ങളിലുമുള്ള യന്ത്രവല്‍ക്കരണം, ഐടി അടിസ്ഥാന സൗകര്യങ്ങള്‍, സേവന

Business & Economy

എല്‍എന്‍ജി ടെര്‍മിനലുകള്‍  സ്ഥാപിക്കാന്‍ എസ്സാര്‍ പോര്‍ട്‌സ്

ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) കൈകാര്യം ചെയ്യുന്നതിന് ചെറുതും ഇടത്തരം വലുപ്പമുള്ളതുമായ ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ എസ്സാര്‍ പോര്‍ട്‌സ് ഒരുങ്ങുന്നു. രാജ്യത്ത് ശുദ്ധ ഇന്ധനത്തിന് വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളില്‍ എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് എസ്സാര്‍ പോര്‍ട്‌സ് പദ്ധതിയിടുന്നത്. എസ്സാര്‍

Arabia

കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഒപെക്ക് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഎഇ

അബുദാബി: നവംബറില്‍ വിയന്നയില്‍ നടക്കുന്ന ഒപെക് രാജ്യങ്ങളുടെ മീറ്റിംഗില്‍ എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം നീട്ടുന്നതിനെക്കുറിച്ചും എല്ലാ സഖ്യ രാജ്യങ്ങളിലും ഉല്‍പ്പാദന പരിധി കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി ഷുഹെയ്ല്‍ അല്‍ മസ്‌റോയ് പറഞ്ഞു. ഒപെക് രാജ്യങ്ങളും ഒപെക് ഇതര

Auto

ടി10 എന്ന പുതിയ ടോപ് വേരിയന്റുമായി മഹീന്ദ്ര ടിയുവി 300

ന്യൂ ഡെല്‍ഹി : ടിയുവി 300 എന്ന കോംപാക്റ്റ് എസ്‌യുവിക്ക് ടി10 എന്ന പുതിയ ടോപ് വേരിയന്റ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നല്‍കി. മഹീന്ദ്ര ടിയുവി 300 ടി10 മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 9.75 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം

Slider Top Stories

എച്ച്പിസിഎല്‍ ഓഹരികള്‍ നവംബര്‍-ഡിസംബറോടെ ഒഎന്‍ജിസി ഏറ്റെടുക്കും

ന്യൂഡെല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്ച്പിസിഎല്‍) കേന്ദ്ര സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) നവംബറിലോ ഡിസംബറിലോ ഏറ്റെടുക്കും. രണ്ട് കമ്പനികളും ലയിപ്പിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തനം സംയോജിപ്പിച്ച് ഒഎന്‍ജിസിയുടെ അനുബന്ധ സ്ഥാപനമായി എച്ച്പിസിഎല്ലിനെ മാറ്റുന്നതിനാണ്

Business & Economy

എറുച്ച് കപാഡിയ ടാറ്റ സണ്‍സ് സിഎഫ്ഒ

മുംബൈ: ടാറ്റ സണ്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ(സിഎഫ്ഒ)റായി എറുച്ച് എന്‍ കപാഡിയ തെരഞ്ഞെടുക്കപ്പെട്ടു. വിരമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) എഫ് എന്‍ സുബേദാറിന്റെ പിന്‍ഗാമിയായാണ് ചാര്‍ട്ടേഡ് എക്കൗണ്ടന്റും കോസ്റ്റ് എക്കൗണ്ടന്റുമായ കപാഡിയയെ നിയോഗിച്ചത്. നിയമനക്കാര്യം കമ്പനി വക്താവ് സ്ഥിരീകരിച്ചു. ടാറ്റ

Tech

സോണി എക്പീരിയ എക്‌സ്ഇസഡ്1

സോണി ഇന്ത്യ തങ്ങളുടെ പ്രീമിയം ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്പീരിയ എക്‌സ്ഇസഡ്1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹൈബ്രിഡ് ഓട്ടോഫോക്കസോടു കൂടിയ 19 എംപി മോഷന്‍ ഐ ക്യാമറയാണ് പ്രധാന സവിശേഷത. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 5.2 ഇഞ്ച്

Tech

മികച്ച ക്യാമറ ഐ ഫോണ്‍ 8 പ്ലസില്‍

ഏറ്റവും മികച്ച ഫോണ്‍ ക്യാമറയുള്ളത് ആപ്പിളിന്റെ ഐ ഫോണ്‍ 8 പ്ലസിലെന്ന് റിപ്പോര്‍ട്ട്. ക്യാമറകളിലെയും ഫോണ്‍ക്യാമറകളിലെയും സെന്‍സറുകളെ ശാസ്ത്രീയമായി പരിശോധിക്കുന്ന ഡിഎക്‌സ്ഒ മാര്‍ക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 94 മാര്‍ക്കോടെ ഐഫോണ്‍ 8 പ്ലസ് ഒന്നാമതെത്തി. രണ്ടാംസ്ഥാനത്ത് 92 മാര്‍ക്കുമായി ഐ ഫോണ്‍8.

Arabia

സൗദിയുടെ ആരോഗ്യമേഖലയിലേക്ക് എന്‍എംസി ഹെല്‍ത്ത്

റിയാദ്: പ്രവാസി ഇന്ത്യന്‍ സംരംഭകനും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ എന്‍എംസി ഹെല്‍ത്ത് സൗദി അറേബ്യയും കീഴടക്കാന്‍ ഒരുങ്ങുന്നു. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍എംസി ഹെല്‍ത്ത് സൗദി അറേബ്യയിലെ നാല് ആശുപത്രികള്‍ ഏറ്റെടുക്കുകയും നിര്‍മിക്കുകയും ചെയ്യും. ജെദ്ദയില്‍

Auto

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് : ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന് തെലങ്കാന സര്‍ക്കാര്‍ പ്രോത്സാഹന പാക്കേജ് പരിഗണിക്കുന്നു. ഇതിനുമുന്നോടിയായി സമഗ്രമായ ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ കരട് തെലങ്കാന സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇവി നയം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ഐടി,

Slider Top Stories

വന്‍ പദ്ധതികളില്‍ സഹകരിക്കാനൊരുങ്ങി ഷാര്‍ജയും കേരളവും

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും കൂടിക്കാഴ്ച നടത്തി. ഷാര്‍ജയിലെ മലയാളികള്‍ക്കു വേണ്ടിയുള്ള ഭവന പദ്ധതി, അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം

Slider Top Stories

ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതിനെ തുടര്‍ന്ന് ചെറു നിക്ഷപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കുമെന്ന് സൂചന. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബോണ്ട് ആദായത്തില്‍ മുന്‍പാദത്തിനേക്കാള്‍ 20 ബേസിസ് പോയ്ന്റ് കുറവാണുണ്ടായത്. ചെറു നിക്ഷപ പദ്ധതികളുടെ പലിശ നിരക്ക് 10

Slider Top Stories

കൊച്ചി മെട്രോ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സുരക്ഷാ പരിശോധന തുടങ്ങി

കൊച്ചി: പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടില്‍ സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയdല്‍ സേഫ്റ്റി കമ്മീഷണര്‍ കെഎം മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 9മണിക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍,

Arabia

ടൂണിസ്സിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ്

ദുബായ്: ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസ്സിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദുബായ് വിമാനകമ്പനിയായ എമിറേറ്റ്‌സ്. നിലവില്‍ ആഴ്ചയില്‍ ആറ് ദിസങ്ങളിലാണ് ടൂണിസ്സിലേക്ക് എമിറേറ്റ്‌സിന് സര്‍വീസുള്ളത്. ഇത് ഏഴ് ദിവസമാക്കി വര്‍ധിപ്പിക്കാനാണ് വിമാനകമ്പനി പദ്ധതിയിടുന്നത്. ഒക്‌റ്റോബര്‍ 10ന് ആരംഭിക്കുന്ന സര്‍വീസില്‍ ഉപയോഗിക്കുന്നത് ബോയിംഗ് 777-300

More

44,500 കോടിയുടെ കടബാധ്യത; ഭൂഷണ്‍ സ്റ്റീലിനു മേല്‍ പിടിമുറുക്കി ബാങ്കുകള്‍

മുംബൈ: കോര്‍പ്പറേറ്റ് പാപ്പരത്ത നടപടികളുടെ ഭാഗമായി ഭൂഷണ്‍ സ്റ്റീലിന് 500 കോടി രൂപയുടെ പുതിയ ഇടക്കാല വായ്പ നല്‍കാനുള്ള തീരുമാനത്തില്‍ അതൃപ്തിയറിച്ച് ബാങ്കുകള്‍. 44,500 കോടി രൂപയുടെ വായ്പ ബാധ്യതകള്‍ ഇതിനോടകം തന്നെ ഭൂഷണ്‍ സ്റ്റീല്‍ ബാങ്കുകള്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്. അടുത്തിടെ

Arabia

സൗദിയിലെ വിദേശ പദ്ധതികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

റിയാദ്: ഈ വര്‍ഷം സൗദി അറേബ്യയിലെ വിദേശ പദ്ധതികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. 7,827 വിദേശ പദ്ധതികള്‍ രാജ്യത്തുള്ളതായി 87ാം ദേശിയ ദിനത്തിന്റെ ഭാഗമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രി മജീദ് അല്‍ ഖസ്സബി പറഞ്ഞു. 2017ന്റെ ആദ്യ പകുതിയില്‍

Arabia

ഒരു ദിവസത്തേക്ക് ദുബായ് എല്ലാ ഗവണ്‍മെന്റ് സര്‍വീസുകള്‍ സെന്ററുകളും അടച്ചിടും

ദുബായ്: ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ദുബായിലെ താമസക്കാരെ ബോധിപ്പിക്കുന്നതിനായി അടുത്ത മാസം നഗരത്തിലെ ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തം ഭാഗീകമായി നിര്‍ത്തിവെക്കും. സര്‍വീസ് സെന്ററുകളില്ലാത്ത ഒരു ദിവസം എന്ന പദ്ധതി ഒക്‌റ്റോബര്‍ 26 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് യുഎഇ പ്രധാനമന്ത്രിയും

Arabia

ദുബായില്‍ ഇനി ഇലക്ട്രിക് കാറുകള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാം

ദുബായ്: ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അവസരം ഒരുക്കി ദുബായ്. ഊര്‍ജ്ജക്ഷമതയാര്‍ന്ന മോഡലുകളിലേക്കുള്ള കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായുടെ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി പ്രഖ്യാപിച്ച നിരവധി പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ദുബായിലെ 32,000 ഇലക്ട്രിക്

Auto

പെട്രോള്‍, ഡീസല്‍ കാറുകളുടെ കയറ്റുമതി തുടരാമെന്ന് നിതിന്‍ ഗഡ്കരി

ന്യൂ ഡെല്‍ഹി : 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുമ്പോഴും വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് പെട്രോള്‍, ഡീസല്‍ കാറുകളുടെ കയറ്റുമതി തുടരാമെന്ന സൂചന നല്‍കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്