തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രി

തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രി

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍

ന്യൂയോര്‍ക്ക്: തീവ്രവാദത്തിന് ഖത്തര്‍ പിന്തുണനല്‍കുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍. അതിനാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം മുടക്കുന്നത് ഖത്തര്‍ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് തീവ്രവാദഗ്രൂപ്പുകളെ പിന്തുണക്കുന്നു എന്നാരോപിച്ചായിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ഖത്തര്‍ തള്ളി. ഉപരോധം നീക്കാന്‍ ഖത്തര്‍ ആസ്ഥാനമാക്കിയുള്ള മാധ്യമസ്ഥാപനമായ അല്‍ ജസീറ അടച്ചു പൂട്ടണമെന്നുള്‍പ്പടെയുള്ള നിരവധി ഡിമാന്‍ഡുകള്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല. ഖത്തര്‍ പ്രതിസന്ധി നീക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

യെമനില്‍ ഇറാനിന്റെ പിന്തുണയോടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും മേഖലയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നും അല്‍ ജുബൈര്‍ മുന്നറിയിപ്പുനല്‍കി. സൈനിക ഇടപെടലിലൂടെ യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia