പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ അപ്പീല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരായ അപ്പീല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി

കൊച്ചി: പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനലിന്റെ പാരിസ്ഥിതികാനുമതി ദീര്‍ഘിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് രണ്ട് പ്രതിക്ഷേധക്കാര്‍ നല്‍കിയ അപ്പീല്‍ നാഷണല്‍ ഹരിത ടൈബ്യൂണല്‍ തള്ളി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ജനുവരിയിലാണ് പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി ദീര്‍ഘിപ്പിച്ചത്. പദ്ധതി പ്രദേശത്തെ മാറിയ സാഹചര്യങ്ങള്‍ മന്ത്രാലയം കണക്കിലെടുത്തിലെന്നും ദീര്‍ഘിപ്പിച്ച നടപടി ശരിയായ നടപടിക്രമം അനുസരിച്ചല്ലെന്നു ചൂണ്ടികാട്ടിയായിരുന്നു അപ്പീല്‍. പാരസ്ഥിതികാനുമതി നല്‍കി 30 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്നാണ് നിയമമെന്നിരിക്കെ ഈ കാലാവധി കഴിഞ്ഞാണ് ( 91 ദിവസം) അനുമതി ചോദ്യം ചെയ്തുകൊണ്ട് അപ്പീല്‍ സമര്‍പ്പിച്ചത്. മാത്രമല്ല കാലതാമസം സംഭവിച്ചതിക്കുറിച്ച് തൃപ്തികരമായ വിശദീകരണം ഹര്‍ജിക്കാര്‍ നല്‍കിയിട്ടുമില്ല.

ടെര്‍മിനലിന് പാരിസ്ഥിതികാനുമതി നല്‍കിയ കാര്യം തങ്ങളറിഞ്ഞിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചുവെങ്കിലും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇതേക്കുറിച്ചുള്ള പ്രഖ്യാപനം നല്‍കിയത് പരാതിക്കാര്‍ക്ക് വിവരങ്ങളറിയാന്‍ പര്യാപ്തമാണെന്നാണ് ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്. ആവശ്യമായ പാരിസ്ഥിതികാനുമതി ഇല്ലാതെയാണ് ടെര്‍മിനലിന്റെ നിര്‍മാണം പുരോഗമിക്കുന്നത് എന്നുള്ള മറ്റൊരു ഹര്‍ജി ഇപ്പോഴും ട്രൈബ്യൂലിന്റെ പരിഗണനയിലുണ്ട്. പ്രസ്തുത ഹര്‍ജി ഏടുത്ത മാസം പത്താം തിയതി അവസാന വാദം കേള്‍ക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. എല്‍എന്‍ജി പ്ലാന്റിനെചൊല്ലി പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ നിന്ന് വലിയ പ്രതിക്ഷേധമാണ് ഐഒസി നേരിട്ടുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: More