യുഎഇയിലെ 108 മില്യണ്‍ ഡോളറിന്റെ മൂന്ന് പദ്ധതികളുടെ ചുമതല എആര്‍എസിഒക്ക്

യുഎഇയിലെ 108 മില്യണ്‍ ഡോളറിന്റെ മൂന്ന് പദ്ധതികളുടെ ചുമതല എആര്‍എസിഒക്ക്

ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണ്‍, അല്‍ ഫുര്‍ജാന്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ ദുബായ് എന്നിവിടങ്ങളിലെ പദ്ധതിയുടെ ചുമതലയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്

ദുബായ്: യുഎഇയിലെ 107.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മൂന്ന് പദ്ധതികളുടെ നിര്‍മാണ ചുമതല യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റഹിം ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ട്ടന്‍സിന് (എആര്‍എസിഒ). ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണ്‍, അല്‍ ഫുര്‍ജാന്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ ദുബായ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന മിക്‌സഡ് യൂസ് പ്രൊജക്റ്റുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

ആര്‍ക്കിടേക്ചറല്‍, സ്ട്രക്ചറല്‍ ഡിസൈന്‍, മെക്കാനിക്കല്‍- ഇലക്ട്രോണിക്‌സ്- പ്ലംബിംഗ് വര്‍ക്കുകള്‍, നിര്‍മാണ മേല്‍നോട്ടം എന്നിവയുടെ പൂര്‍ണ ചുമതല എആര്‍എസിഒയ്ക്കാണ്. ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണില്‍ നിര്‍മിക്കുന്ന ടവറിന്റെ പ്രവര്‍ത്തന ചെലവ് 300 മില്യണ്‍ ദിര്‍ഹമാണ്. രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകളിലും ഗ്രൗണ്ട് ഫ്‌ളോറിലും 18 നിലകളിലുമായി ഒന്നും രണ്ടും കിടപ്പുമുറികളുള്ള 539 യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്.

ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണില്‍ നിര്‍മിക്കുന്ന ടവറിന്റെ പ്രവര്‍ത്തന ചെലവ് 300 മില്യണ്‍ ദിര്‍ഹമാണ്. രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകളിലും ഗ്രൗണ്ട് ഫ്‌ളോറിലും 18 നിലകളിലുമായി ഒന്നും രണ്ടും കിടപ്പുമുറികളുള്ള 539 യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്.

ഡിസികവറി ഗാര്‍ഡന് സമീപത്തുള്ള അല്‍ ഫുര്‍ജാനില്‍ നിര്‍മിക്കുന്ന 60 മില്യണ്‍ ദിര്‍ഹത്തിന്റെ പ്രൊജക്റ്റില്‍ മൂന്ന് ബേസ്‌മെന്റ് ഫ്‌ളോറുകളും ഗ്രൗണ്ട് ഫ്‌ളോറും 13 നിലകളുമാണുള്ളത്. പദ്ധതിയില്‍ 108 യൂണിറ്റുകളുണ്ട്. എഅര്‍എസിഒയ്ക്ക് ലഭിച്ചിരിക്കുന്ന ജുമൈറ വില്ലേജ് സര്‍ക്കിളിലെ പദ്ധതിയില്‍ രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകളും ഗ്രൗണ്ട് ഫ്‌ളോറും നാല് നിലകളിലായി ഒരു കിടപ്പുമുറിയുള്ള 40 വണ്‍ ബെഡ്‌റൂമുകളും 19 ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുമാണുള്ളത്.

Comments

comments

Categories: Arabia