85 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് വ്യക്തിത്വത്തിന് ഇണങ്ങാത്ത കാര്‍ നിറം

85 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് വ്യക്തിത്വത്തിന് ഇണങ്ങാത്ത കാര്‍ നിറം

യൂറോപ്പിലുടനീളമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പഠനം നടത്തിയത്

ന്യൂ ഡെല്‍ഹി : എണ്‍പത്തിയഞ്ച് ശതമാനത്തിലധികം പേരും തങ്ങളുടെ കാറുകള്‍ക്ക് തെരഞ്ഞെടുക്കുന്നത് സ്വന്തം വ്യക്തിത്വവുമായി ചേര്‍ന്നുപോകാത്ത നിറമാണെന്ന് നിസ്സാന്‍ പഠനം. യൂറോപ്പിലുടനീളമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പഠനം നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വാഹന ഉടമകളും ഷോറൂമില്‍വെച്ച് തെറ്റായ തീരുമാനമെടുത്തു എന്നാണ് വ്യക്തമാകുന്നത്.

ഇന്നത്തെ കാലത്ത് കൂടുതല്‍ ആകര്‍ഷകമായ എക്സ്റ്റീരിയര്‍ നിറങ്ങളും പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകളും ഉണ്ടെന്നിരിക്കേയാണ് ഒട്ടും പൊരുത്തപ്പെടാത്ത നിറമുള്ള കാറില്‍ ഇവര്‍ സഞ്ചരിക്കുന്നത്. ഹാ കഷ്ടം ! അല്ലാതെന്തു പറയാന്‍. കാറിന് ശരിയായ നിറം തെരഞ്ഞെടുക്കുന്ന സമയം വന്നാല്‍ ആളുകള്‍ യാഥാസ്ഥിതികരായി മാറുന്നുവെന്നാണ് നിസ്സാന്‍ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്.

കാറിന് ശരിയായ നിറം തെരഞ്ഞെടുക്കുന്ന സമയം വന്നാല്‍ ആളുകള്‍ യാഥാസ്ഥിതികരായി മാറുന്നുവെന്നാണ് നിസ്സാന്‍ പഠനം കണ്ടെത്തിയിരിക്കുന്നത്

ഓള്‍-ന്യൂ മൈക്ര ഹാച്ച്ബാക്കിന്റെ പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നിസ്സാന്‍ പഠനം നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ പരമ്പരാഗത ചാരനിറം, കറുപ്പ് എന്നിവയ്ക്ക് പകരം തങ്ങളുടെ വ്യക്തിത്വത്തിന് ഇണങ്ങുംവിധം കൂടുതല്‍ ശ്രദ്ധേയമായ ഓറഞ്ച് പോലുള്ള നിറങ്ങളാണ് തെരഞ്ഞടുത്തിരിക്കുന്നത്.

ഉപയോക്താക്കളെ സഹായിക്കുന്നതിനായി സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുകയാണ് നിസ്സാന്‍ ഇപ്പോള്‍. പ്രശസ്ത കളര്‍ സൈക്കോളജിസ്റ്റായ കരന്‍ ഹാല്ലറുമായി ചേര്‍ന്ന് നൂതനമായ ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നു. ഫേസ്ബുക്ക് വഴി കാര്‍ ഉപയോക്താവിന്റെ വ്യക്തിത്വം നിര്‍ണ്ണയിക്കുകയും യോജിച്ച മൈക്ര നിറം ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഗവേഷണത്തിന്റെ ഭാഗമായി, ഒരാളുടെ വ്യക്തിത്വം കൃത്യമായി മനസ്സിലാക്കുന്നതിന് ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു.

Comments

comments

Categories: Auto