സെന്‍സെക്‌സ് 400 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 10,000ല്‍ താഴെ

സെന്‍സെക്‌സ് 400 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 10,000ല്‍ താഴെ

ന്യൂഡെല്‍ഹി: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെയാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. വ്യപാരം ആരംഭിച്ച് ഉച്ചയോടെ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ദേശീയ ഓഹരി സൂചികകളായയായ സെന്‍സെക്‌സ് 447.60  പോയ്ന്റ് ഇടിഞ്ഞ് 31,922.44 എന്ന തലത്തിലും നിഫ്റ്റി 157.50 ഇടിഞ്ഞ് 9,964.40 യുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള ആശങ്ക വിപണിയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഏപ്രിലിനു ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് രൂപ എത്തിയതും നിക്ഷേപകരെ നിരുല്‍സാഹപ്പെടുത്തി. തുടക്ക വ്യാപാരത്തില്‍ 65ല്‍ താഴെയായിരുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം.

ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങി 46 ഓഹരികള്‍ ഇന്നലെ നഷ്ടം കുറിച്ചു. ടാറ്റ സ്റ്റീലിന്റെ ഓഹരി മൂല്യം 3.55 ശതമാനം ഇടിഞ്ഞു. അതേസമയം എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ഭാരതി ഇന്‍ഫ്രാടെല്‍, ബോസ്‌ക്, ഐസിടി ഓഹരികള്‍ ഉച്ചയോടെ യഥാക്രമം 2.01 ശതമാനം, 0.67 ശതമാനം, 0.44 ശതമാനം, 0.20 ശതമാനം, 0.09 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ചൈനയുടെ റേറ്റിംഗ് എസ് ആന്‍ഡ് പി താഴ്ത്തിയത് പ്രമുഖ മെറ്റല്‍ കമ്പനികളുടെ ഓഹരി സൂചികകള്‍ ഇടിയാനിടയാക്കി.

Comments

comments

Categories: Slider, Top Stories