ചെറുകിട വ്യാപാരികളെ സ്മാര്‍ട്ടാക്കാന്‍ ‘സെര്‍ച്ച്ഡീല്‍’

ചെറുകിട വ്യാപാരികളെ സ്മാര്‍ട്ടാക്കാന്‍ ‘സെര്‍ച്ച്ഡീല്‍’

കൊച്ചി: വ്യവസായിയെയും ഉപഭോക്താവിനെയും ഒരുപോലെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ രംഗത്ത്. ക്യുക്ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയ ‘സെര്‍ച്ച്ഡീല്‍’ എന്ന ആപ്ലിക്കേഷനാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഓണ്‍ലൈന്‍ കച്ചവടം കീഴടക്കുന്ന വ്യാപാര മേഖലയില്‍ ചെറുകിട വ്യാപാരികളെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയാണ് ‘സെര്‍ച്ച്ഡീല്‍’. ആന്‍ഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതുവഴി ഉപഭോക്താവിന് വ്യാപാരത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഈ വിവരങ്ങള്‍ ‘സെര്‍ച്ച്ഡീല്‍’ ഉപഭോക്താക്കളുടെ മൊബൈലില്‍ നേരിട്ടെത്തുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താവ് കച്ചവട സ്ഥാപനത്തിന്റെ ‘ക്യുആര്‍’ കോഡ് സ്‌കാന്‍ ചെയ്യുന്നതുവഴി അവിടെ ലഭ്യമായ ഡീലുകളെക്കുറിച്ച് അറിയാന്‍ സാധിക്കുന്നു. കൂടാതെ ‘സെര്‍ച്ച്ഡീല്‍’ വഴി വ്യാപാരികള്‍ക്ക് സ്വന്തമായി പരസ്യങ്ങള്‍ നിര്‍മിക്കുന്നതിനും അവസരമുണ്ട്.

സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും, ചുറ്റുപാടുകളെ കുറിച്ച് ശരിയായ അറിവില്ലാത്തവര്‍ക്കും ‘സെര്‍ച്ച്ഡീല്‍’ ഉപകാരിയാണ്. എടിഎം അടക്കം, എറ്റവും അടുത്തുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഒരു ക്ലിക്ക് അകലെ ഉപഭോക്താവിന് ലഭ്യമാകും.

ഉപഭോക്താവിന് ആവശ്യമായ സേവനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമടുത്ത് എവിടെ ലഭിക്കുമെന്ന വിവരം ‘സെര്‍ച്ച്ഡീല്‍’ കൈമാറുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും, ചുറ്റുപാടുകളെ കുറിച്ച് ശരിയായ അറിവില്ലാത്തവര്‍ക്കും ‘സെര്‍ച്ച്ഡീല്‍’ ഉപകാരിയാണ്. എടിഎം അടക്കം, എറ്റവും അടുത്തുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഒരു ക്ലിക്ക് അകലെ ഉപഭോക്താവിന് ലഭ്യമാകും. ഒരേ സേവനം ലഭ്യമാക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങളെ താരതമ്യം ചെയ്യുന്നതിനും, ഉചിതമായവ തെരഞ്ഞെടുക്കുന്നതിനും ഉപഭോക്താവിനെ ‘സെര്‍ച്ച്ഡീല്‍’ സഹായിക്കുന്നു. വ്യാപാരിക്കും ഉപഭോക്താവിനും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് ‘സെര്‍ച്ച്ഡീല്‍’ സ്ഥാപകരില്‍ ഒരാളായ ബിജേഷ് കെ ബി പറയുന്നു. പരസ്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാന്‍ ബുദ്ധിമുട്ടുന്ന ചെറുകിട വ്യവസായങ്ങളെയാണ് ആപ്ലിക്കേഷന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 3ജി സേവനം ലഭ്യമാകുന്നതിന് മുമ്പേ വ്യക്തതയാര്‍ന്ന ശബ്ദ സന്ദേശം അയക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനായ ‘റിംഗര്‍’ പുറത്തിറക്കിയതും ‘ക്യുക്ഇന്‍ഫോടെക് ആയിരുന്നു.

Comments

comments

Categories: Tech