ഇലക്ട്രിക് വാഹനങ്ങള്‍ ലാഭകരമായ ബിസിനസ് മോഡലാണെന്ന് ആനന്ദ് മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങള്‍ ലാഭകരമായ ബിസിനസ് മോഡലാണെന്ന് ആനന്ദ് മഹീന്ദ്ര

ഗ്രീന്‍ ബിസിനസ് ലാഭ വിഹിതം തിരിച്ചുതരാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ സബ്‌സിഡികളുടെ ആവശ്യമില്ലെന്ന് മഹീന്ദ്ര

ന്യൂ യോര്‍ക് / ലണ്ടന്‍ : ക്ലീന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബിസിനസ്സിന് വലിയ സാധ്യതകളാണെന്ന് ആനന്ദ് മഹീന്ദ്ര. ഈ മേഖലയില്‍ വലിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡികള്‍ ആവശ്യമില്ലെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ പറഞ്ഞു. ഇന്ത്യയിലെ ഒരേയൊരു ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര ഗ്രൂപ്പിനുകീഴിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ന്യൂ യോര്‍ക്കില്‍ ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആനന്ദ് മഹീന്ദ്ര നിലപാട് വ്യക്തമാക്കിയത്. അടുത്ത രണ്ട് ദശകങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവും വലിയ ബിസിനസ് മേഖലയായി മാറുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. അവസരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നവര്‍ വളരാനുള്ള അവസരം തുലയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവര്‍ലെസ്, ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് ഫോഡ് മോട്ടോറുമായി പങ്കാളിത്തം സ്ഥാപിക്കുന്നതായി ഈയാഴ്ച്ചയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

രാജ്യം ഏങ്ങോട്ടാണ് സഞ്ചരിക്കേണ്ടത് എന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് കമ്പനികളുമായി കൃത്യമായ ആശയ വിനിമയം നടത്താം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതാണ് ചെയ്യുന്നത്

ഗ്രീന്‍ ബിസിനസ് ലാഭ വിഹിതം തിരിച്ചുതരാന്‍ തുടങ്ങിയതോടെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികളുടെ ആവശ്യമില്ലെന്ന് മഹീന്ദ്ര പറഞ്ഞു. അതേസമയം രാജ്യം ഏങ്ങോട്ടാണ് സഞ്ചരിക്കേണ്ടത് എന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതുപോലെ മറ്റ് ഭരണാധികാരികള്‍ക്ക് കമ്പനികളുമായി കൃത്യമായ ആശയ വിനിമയം നടത്താവുന്നതാണ്. സര്‍ക്കാരുകള്‍ക്ക് സഹായിക്കാമെന്നും എന്നാല്‍ നിക്ഷേപം നടത്തണമെന്ന് അന്തിമമായി തീരുമാനിക്കേണ്ടത് അതാത് കമ്പനികളാണെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

Comments

comments

Categories: Auto