കുവൈറ്റിലെ 1700 കോടിയുടെ പൈപ്പ്‌ലൈന്‍ പദ്ധതി ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയ്ക്ക്

കുവൈറ്റിലെ 1700 കോടിയുടെ പൈപ്പ്‌ലൈന്‍ പദ്ധതി ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയ്ക്ക്

വടക്കന്‍ കുവൈറ്റില്‍ നിന്ന് അഹ്മദിയിലേക്കുള്ള പുതിയ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ എന്‍ജിനീറിംഗ്, നിര്‍വഹണ, നിര്‍മാണ ചുമതലയാണ് ഇന്ത്യന്‍ കമ്പനിക്ക് ലഭിച്ചത്

ന്യൂഡല്‍ഹി: കുവൈറ്റില്‍ ഓയില്‍ പൈപ്പ്‌ലൈന്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യന്‍ കമ്പനിക്ക്. ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോയുടെ ഓയില്‍ വിഭാഗത്തിനാണ് കുവൈറ്റ് ഓയില്‍ കമ്പനിയില്‍ നിന്ന് 1,700 കോടി രൂപയുടെ കരാര്‍ ലഭിച്ചത്. വടക്കന്‍ കുവൈറ്റില്‍ നിന്ന് അഹ്മദിയിലേക്കുള്ള പുതിയ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ എന്‍ജിനീറിംഗ്, നിര്‍വഹണ, നിര്‍മാണ ചുമതലയാണ് കരാറിലുള്ളതെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

2020 ന്റെ മൂന്നാം പാദത്തില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കമ്പനികളുമായി മത്സരിച്ചാണ് ഇന്ത്യന്‍ കമ്പനി കരാര്‍ സ്വന്തമാക്കിയത്. 1990 ന്റെ തുടക്കം മുതല്‍ ഓയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. 30 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍സെന്‍ ടൂബ്രോ കമ്പനിക്ക് 17 ബില്യണ്‍ ഡോളറിന്റെ വരുമാനമാണുള്ളത്.

Comments

comments

Categories: Arabia