അബുദാബിയില്‍ ജീവിക്കാം, സമ്മര്‍ദ്ദമില്ലാതെ!

അബുദാബിയില്‍ ജീവിക്കാം, സമ്മര്‍ദ്ദമില്ലാതെ!

150 നഗരങ്ങളെ വിലയിരുത്തി സാങ്കേതിക സ്ഥാപനമായ സിപ്‌ജെറ്റ് തയാറാക്കിയ ലിസ്റ്റിലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്‌ട്രെസ് ഫ്രീ നഗരമായി അബുദാബിയെ തെരഞ്ഞെടുത്തത്

അബുദാബി: സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റിയ ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച നഗരം എന്ന സ്ഥാനം അബുദാബിക്ക്. 150 നഗരങ്ങളെ വിലയിരുത്തി സാങ്കേതിക സ്ഥാപനമായ സിപ്‌ജെറ്റ് തയാറാക്കിയ ലിസ്റ്റിലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്‌ട്രെസ് ഫ്രീ നഗരമായി അബുദാബിയെ തെരഞ്ഞെടുത്തത്.

വീടുകളുടെ സാന്ദ്രത, പൊതു ഗതാഗത സൗകര്യങ്ങള്‍, മലിനീകരണം, തൊഴിലില്ലായ്മ, സുരക്ഷ, മാനസിക ആരോഗ്യം, വര്‍ഗ്ഗ വിവേചനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ 19 ാം സ്ഥാനത്താണ് അബുദാബി. സമ്മര്‍ദ്ദമില്ലാതെ ജീവിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ജര്‍മന്‍ നഗരമായ സ്റ്റട്ട്ഗാര്‍ട്ടാണ്. ഇറാഖിലെ ബാഗ്ദാദാണ് ലോകത്തിലെ അറ്റവും സമ്മര്‍ദ്ദമേറിയ നഗരം.

സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ലോകവ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപ്‌ജെറ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഫ്‌ളോറിയന്‍ ഫാര്‍ബര്‍

പട്ടികയില്‍ 23 ാം സ്ഥാനത്തുള്ള കുവൈറ്റ് സിറ്റിയാണ് മേഖലയില്‍ രണ്ടാം സ്ഥാനത്ത്. ദുബായ് (32), ദോഹ (60), മനാമ (72), മസ്‌കറ്റ് (75), റിയാദ് (98) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍. നഗരങ്ങളെ വിലയിരുത്താനെടുത്ത പ്രധാന ഘടകങ്ങളിലുള്ള സമ്മര്‍ദ്ദം അവിടത്തെ ജനങ്ങളുടെ മാനസിക ആരോഗ്യത്തേയും ജീവിതനിലവാരത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. തൊഴിലില്ലായ്മ, ഡെപ്റ്റ് പെര്‍ കാപ്പിറ്റ, ട്രാഫിക്, പൊതു ഗതാഗതം, സുരക്ഷ, സാന്ദ്രത തുടങ്ങിയവയിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്. വിനോദത്തിനായി ചെലവാക്കുന്ന സമയത്തിലുള്ള കുറവും ഇതിന് കാരണമാകുമെന്നും സിപ്‌ജെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ലോകവ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപ്‌ജെറ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഫ്‌ളോറിയന്‍ ഫാര്‍ബര്‍ പറഞ്ഞു. സമ്മര്‍ദ്ദം കുറവുള്ള രാജ്യങ്ങള്‍ ഇത് എങ്ങനെയാണ് നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്താനായാല്‍ സമ്മര്‍ദ്ദം കൂടിയ രാജ്യങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia