കുവൈറ്റിന്റെ ഈ വര്‍ഷത്തെ ജിഡിപിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റിന്റെ ഈ വര്‍ഷത്തെ ജിഡിപിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

2017ലെ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ 0.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് നടത്തിയ സര്‍വേയില്‍ പറയുന്നു

കുവൈറ്റ് സിറ്റി: ഒപെക് കരാറിന്റെ ഭാഗമായി എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നത് ഈ വര്‍ഷത്തെ കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നതായി സര്‍വേ ഫലം. 2017 ലെ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ച നിരക്കില്‍ (ജിഡിപി) 0.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് നടത്തിയ സര്‍വേയില്‍ പറയുന്നു. മുന്‍പ് നടത്തിയ സര്‍വേയില്‍ 0.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.

അടുത്ത വര്‍ഷത്തിലെ ശരാശരി വളര്‍ച്ച 2.4 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി ഇടിയുമെന്നും റിപ്പോര്‍ട്ടുണ്ട്

അടുത്ത വര്‍ഷത്തിലെ ശരാശരി വളര്‍ച്ച 2.4 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി ഇടിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ശരാശരി കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 2017 ല്‍ മുന്‍പുണ്ടായിരുന്ന 3.3 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി കുറയുമെന്നും സര്‍വേയില്‍ കണ്ടെത്തി. എന്നാല്‍ 2018 ല്‍ ഇത് 3.5 ശതമാനമായി ഉയരും. എണ്ണ വിപണിയെ ശക്തമാക്കുന്നതിനായി ഒപെക് ഉല്‍പ്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ ഈ വര്‍ഷത്തെ കുവൈറ്റിന്റെ പ്രതിദിന ഉല്‍പ്പാദനം 2.7 ബില്യണ്‍ ബാരലായി കുറച്ചിരുന്നു.

ഒപെക് കരാറിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് കുവൈറ്റ് ഭരണാധികാരികളില്‍ നിന്നുണ്ടാകുന്നത്. കരാര്‍ വളരെ മികച്ചതാണെന്നാണ് രാജ്യത്തിന്റെ ഓയില്‍ മന്ത്രി വ്യക്തമാക്കിയത്. 2018 മാര്‍ച്ചിന് മുകളില്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉല്‍പ്പാദന നിയന്ത്രണം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: Arabia