ഉദ്യോഗാര്‍ത്ഥികളെ സാമര്‍ത്ഥ്യമുള്ളവരാക്കാന്‍ ഗ്ലോബല്‍ജ്ഞാന്‍

ഉദ്യോഗാര്‍ത്ഥികളെ സാമര്‍ത്ഥ്യമുള്ളവരാക്കാന്‍ ഗ്ലോബല്‍ജ്ഞാന്‍

പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാനേജ്‌മെന്റ് വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കുന്ന സംരംഭമാണ് ഗ്ലോബല്‍ജ്ഞാന്‍. മാനേജ്‌മെന്റ് ക്ലാസുകളും കോഴ്‌സുകളുമായി ഗെയിമിംഗ് പ്ലാറ്റ്‌പോമിലുള്ള വിശകലന പരീക്ഷണങ്ങളിലൂടെയാണ് മികച്ച ഉദ്യോഗാര്‍ത്ഥികളെ കമ്പനികള്‍ക്കായി ഇവര്‍ സജ്ജരാക്കുന്നത്

ഇന്ത്യയില്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന പ്രഫഷണലുകളുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ശരിയായ ഗുണമേന്‍മകളുള്ള സമര്‍ത്ഥരായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് വന്‍കിട കമ്പനികളടക്കം പരാതിപ്പെടുന്നത്. ലിങ്ക്ഡിന്‍ അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം 80ശതമാനത്തോളം എന്‍ജിനീയറിംഗ് ബിരുദ ധാരികളും ശരിയായ സാമര്‍ത്ഥ്യപാടവങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴിലില്ലാത്തവരാണെണ് സൂചന. ഇത്തരത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സഹായമായാണ് ഗ്ലോബല്‍ ജ്ഞാനിന്റെ കടന്നുവരവ്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാവശ്യമായ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ കുറവാണ് സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതിരിക്കാന്‍ കാരണമെന്ന തിരിച്ചറിവാണ് ശ്രീനിവാസ് അടിപ്പള്ളിയെ ഗ്ലോബല്‍ ജ്ഞാന്‍ എന്ന മാനേജ്‌മെന്റ് എജൂക്കേഷന്‍ സ്ഥാപനം തുടങ്ങുന്നതിലേക്ക് നയിച്ചത്.

തുടക്കം

2015ല്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനേജ്‌മെന്റ് കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ശ്രീനിവാസ് തുടങ്ങിവെച്ച സ്ഥാപനമാണ് ഗ്ലോബല്‍ ജ്ഞാന്‍ അക്കാഡമി ഓഫ് മാനേജ്‌മെന്റ് എജൂക്കേഷന്‍. മുംബൈ ആസ്ഥാനമായി ഒരു ബി2ബി മോഡലില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഐടി, ടെലികോം തുടങ്ങി വിവിധ കമ്പനികളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ മാനേജ്‌മെന്റ് കഴിവുകള്‍ വികസിപ്പിക്കുന്ന നിരവധി കോഴ്‌സുകളിലും പഠന ക്ലാസുകളിലും പങ്കാളിയായിരിക്കുന്നു. റ്റാറ്റാ ഗ്രൂപ്പ് ഒഫ് കമ്പനീസ്, ഗോദ്‌റെജ്, ബജാജ് ഫിനാന്‍സ് എന്നിവരൊക്കെയും ഗ്ലോബല്‍ ജ്ഞാനിന്റെ ഉപഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പില്‍ പത്തു വര്‍ഷത്തോളം ശ്രീനിവാസിന്റെ സഹപ്രവര്‍ത്തകനായിരുന്ന സമീര്‍ കന്‍സയും ഇന്ന് കമ്പനിയുടെ പങ്കാളികളിലൊരാളാണ്.

2015ല്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനേജ്‌മെന്റ് കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി തുടങ്ങിയ സ്ഥാപനമാണ് ഗ്ലോബല്‍ ജ്ഞാന്‍ അക്കാഡമി ഓഫ് മാനേജ്‌മെന്റ് എജൂക്കേഷന്‍. ഒരു ബി2ബി മോഡലില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഐടി, ടെലികോം തുടങ്ങി വിവിധ കമ്പനികളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാവശ്യമായ മാനേജ്‌മെന്റ് കഴിവുകള്‍ വികസിപ്പിക്കുന്ന നിരവധി കോഴ്‌സുകളിലും പഠന ക്ലാസുകളിലും പങ്കാളിയായിരിക്കുന്നു

റ്റാറ്റാ ഗ്രൂപ്പില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറായി സേവനമനുഷ്ടിച്ചിരുന്ന ശ്രീനിവാസ് ആ ജോലി രാജിവെച്ചാണ് ഈ മേഖലയിലേക്ക് ചേക്കേറിയത്. തുടക്കത്തില്‍ ഒരു ഫ്രീലാന്‍സ് കണ്‍സള്‍ട്ടിംഗ് മാതൃകയില്‍ സ്ട്രാറ്റജി, ഫിനാന്‍സ്, ബിസിനസ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ വര്‍ക്‌ഷോപ്പുകളും മറ്റും നടത്തിയാണ് തുടക്കം. നല്ല ഉപഭോക്താക്കളാണ് ഏതൊരു സംരംഭത്തിന്റെ അടിത്തറയെന്നു മനസിലാക്കിയ അദ്ദേഹം തന്റെ പരിചയസമ്പത്തുവഴി അത് സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ശ്രീനിവാസും കൂട്ടരും അതില്‍ വിജയിക്കുകയും ചെയ്തു. സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് മാനേജ്‌മെന്റ് കഴിവുകള്‍ കണ്ടെത്തുന്നതിനായി ഒരു ആപ്ലിക്കേഷന് അവര്‍ രൂപം നല്‍കിയത്. ” പ്രൊഡക്റ്റ് മാനേജരും ടെക്‌നിക്കല്‍ ലീഡും കണ്ടന്റ് ഡിസൈനര്‍മാരും ഡെവലപ്പര്‍മാരുമടക്കം എട്ടുപേരാണ് ഇപ്പോള്‍ ഞങ്ങളുടെ ടീമിലുള്ളത്. അടുത്തുതന്നെ അംഗസംഖ്യ പത്തിലേക്ക് നീളും”, ശ്രീനിവാസ് പറയുന്നു. മാനേജ്‌മെന്റ് വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുന്നതിലും ഡിജിറ്റല്‍ ഡെലിവറി സേവനങ്ങളിലുമാണ് ഇപ്പോള്‍ ഗ്ലോബല്‍ജ്ഞാന്‍ സംഘം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രവര്‍ത്തനരീതി

കോഴ്‌സില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമാണ് ഗ്ലോബല്‍ജ്ഞാന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും അവര്‍ പഠിച്ചത് നിരീക്ഷിക്കുന്നതിനായി അല്പം സമയത്തേക്ക് ഗെയിമുകളുടെ ഒരു നിര തന്നെ ഇവര്‍ നല്‍കും. കോഴ്‌സിന്റെ തുടക്കത്തിലും അവസാനിക്കുമ്പോഴും ഈ ഗെയിമുകളില്‍ നിന്നും മാനേജര്‍ ശേഷിക്കാവശ്യമായ സ്‌കോര്‍ നിരീക്ഷണ വിധേയമാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. മാനേജ്‌മെന്റ് ഗുണങ്ങള്‍ മനസിലാക്കാനുള്ള ഗെയിമിംഗ് അധിഷ്ഠിത ആപ്ലിക്കേഷന്‍ വഴി ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വഭാവങ്ങളും പെരുമാറ്റങ്ങളും വിശകലനം ചെയ്യാന്‍ കഴിയും.

Comments

comments

Categories: Education, FK Special