100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി

100 വര്‍ഷം പഴക്കമുള്ള കേക്ക് കണ്ടെത്തി

100 വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കുന്ന, നല്ല പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഫ്രൂട്ട് കേക്ക്, കടലാസില്‍ പൊതിഞ്ഞ്, ടിന്നിനുള്ളില്‍ കണ്ടെത്തി. അന്റാര്‍ട്ടിക്കയിലെ കേപ് അഡെയറിലെ കരകൗശല വസ്തുക്കളോടൊപ്പമുള്ള ടിന്നിലാണു കേക്ക് കണ്ടെത്തിയത്.

ഹന്റലി ആന്‍ഡ് പാല്‍മേഴ്‌സ് നിര്‍മിച്ചതാണ് ഈ കേക്ക്. 1910-1913 കാലയളവില്‍ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ഫാല്‍ക്കന്‍ സ്‌കോട്ട്‌സ് അന്റാര്‍ട്ടിക്കയില്‍ നടത്തിയ ടെറ നോവ പര്യവേക്ഷണത്തിനിടെ ഉപയോഗിച്ചതാകാമെന്നു കരുതപ്പെടുന്നതായി യുകെയിലുള്ള അന്റാര്‍ട്ടിക് ഹെറിട്ടേജ് ട്രസ്റ്റിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കേക്കിനൊപ്പം കാണപ്പെട്ട ടിന്‍ വളരെ പഴകിയ നിലയിലായിരുന്നു. പഴക്കമുണ്ടെങ്കിലും കേക്കിന്റെ നിറവും മണവും ഭക്ഷ്യയോഗ്യമായിട്ടു തന്നെയാണു കാണപ്പെട്ടത്.

അന്റാര്‍ട്ടിക്കയിലെ സാഹചര്യമനുസരിച്ച് ഉയര്‍ന്ന ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ് ഈ ഫ്രൂട്ട് കേക്ക് എന്നു ഗവേഷകര്‍ പറഞ്ഞു. നാല് പേരാണ് അന്റാര്‍ട്ടിക്കയില്‍നിന്നും കണ്ടെടുത്ത പുരാവസ്തുക്കളെ പഠനത്തിനു വിധേയമാക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special