വാള്‍മാര്‍ട്ട് ഇന്ത്യ ഭക്ഷ്യേതര വിപണി പ്രവേശനം പരിശോധിക്കുന്നു

വാള്‍മാര്‍ട്ട് ഇന്ത്യ ഭക്ഷ്യേതര വിപണി പ്രവേശനം പരിശോധിക്കുന്നു

2021 ഓടെ വന്‍കിട ഉപഭോക്താക്കള്‍ക്കായുള്ള 70 സ്‌റ്റോറുകളാണ് വാള്‍മാര്‍ട്ട് ഉന്നമിടുന്നത്

ന്യൂഡെല്‍ഹി: ഭക്ഷ്യ ഇതര വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യതകള്‍ വാള്‍മാര്‍ട്ട് ഇന്ത്യ പരിശോധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തുകയാണെങ്കില്‍ ഭക്ഷ്യേതര റീട്ടെയ്ല്‍ മേഖലയിലേക്ക് കടക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യ റീട്ടെയ്ല്‍ ഫോറത്തില്‍ വാള്‍മാര്‍ട്ട് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൃഷ് അയ്യര്‍ പറഞ്ഞു.

ആഗോള വിപണികളില്‍ നിന്ന് വിവധ ബ്രാന്‍ഡുകളിലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകള്‍, ഓണ്‍ലൈന്‍ എന്നിവ വഴി ഉല്‍പ്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യ സര്‍ക്കാര്‍ അനുവദിക്കുന്നു. എന്നാല്‍ സോപ്പുകള്‍, ഭക്ഷ്യേതര വസതുക്കള്‍ തുടങ്ങിയ പൊതു ഉല്‍പ്പന്നങ്ങളുടെ സ്റ്റോറുകള്‍ വഴിയുള്ള വിപണനത്തിനെതിരാണ് സര്‍ക്കാര്‍ നയങ്ങള്‍- അയ്യര്‍ പറഞ്ഞു.

എല്ലാം ഒരു കുടക്കീഴില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും ഒരുപോലെ പ്രധാന്യമുള്ളതാണ്. കൂടാതെ ഭക്ഷ്യ ഇതര റീട്ടെയ്ല്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വേണ്ടി ഉയര്‍ന്ന മാര്‍ജിനുകളും നല്ല സാമ്പത്തിക മാതൃകകള്‍ സൃഷ്ടിക്കാനും സഹായിക്കുന്നു. ഭക്ഷ്യ ഇതര റീട്ടെയ്‌ലിംഗ് രംഗത്ത് വിദേശ നിക്ഷേപത്തിനായി ഇളവുകള്‍ നല്‍കുന്നതിനെ പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് – അയ്യര്‍ വ്യക്തമാക്കി.

2021 ഓടെ വന്‍കിട ഉപഭോക്താക്കള്‍ക്കായുള്ള 70സ്‌റ്റോറുകളാണ് വാള്‍മാര്‍ട്ട് ഇന്ത്യ ഉന്നമിടുന്നത്. ജിഎസ്ടിക്ക് വ്യവസായ രംഗത്ത് ഘടന നിര്‍മ്മിക്കാന്‍ സാധിച്ചു. ജിസ്ടി കുറഞ്ഞ കാലത്തേക്ക് മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭാവിയിലേക്ക് ജിഎസ്ടി ഏറെ ഗുണം ചെയ്യുമെന്നും കൃഷ് അയ്യര്‍ വിലയിരുത്തി.
ഭക്ഷ്യ വസ്തുക്കള്‍ വലിയതോതില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അതേസമയം ഭക്ഷ്യേതര വസ്തുക്കള്‍ക്കും വലിയ വില്‍പ്പന ലാഭം ലഭിക്കുന്നുണ്ട്- ഡെലോയിറ്റിന്റെ പങ്കാളി രജത് വാഹി പറഞ്ഞു.

Comments

comments

Categories: Business & Economy