സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഫണ്ടുമായി ഐക്യൂബ്‌സ്‌വയര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഫണ്ടുമായി ഐക്യൂബ്‌സ്‌വയര്‍

ഗുരുഗ്രാം : ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൊലൂഷന്‍ ദാതാക്കളായ ഐക്യൂബ്‌സ്‌വയര്‍ പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മൂന്ന് മില്ല്യണ്‍ ഡോളറിന്റെ ഇന്നൊവേഷന്‍ ഫണ്ട് പ്രഖ്യാപിച്ചു. ഐകൂബ്‌സ് വയറിന്റെ സിഇഒയായ സഹില്‍ ചോപ്രയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യക്തമായ കാഴ്ചപ്പാടുകളോടെ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ ശക്തിപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചോപ്ര വ്യക്തമാക്കി. കൃത്രിമ ഇന്റലിജന്‍സ്, പുരോഗമനപരമായ ഓട്ടോമേഷന്‍ എന്നീ സാങ്കേതികവിദ്യയില്‍ തുടക്കം കുറിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഫണ്ട് സഹായകരമാകും.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോമെട്രിക് പുരോഗതിയിലാണ്. എന്നാല്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയ അന്തരങ്ങള്‍ ഈ മേഖലയില്‍ നിലവിലുണ്ടെന്ന് സഹില്‍ ചോപ്ര വ്യക്തമാക്കി. അതേസമയം വാല്യുവും വളര്‍ച്ചയും സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ കമ്പനി ഒരുക്കമാണ്. ഈ ഫണ്ടിലൂടെ വരാനിരിക്കുന്ന ആശയങ്ങളുടെ സാധ്യതകളെ ശക്തിപ്പെടുത്തുകയും മികച്ച വളര്‍ച്ച നേടാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോമെട്രിക് പുരോഗതിയിലാണ്. എന്നാല്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയ അന്തരങ്ങള്‍ ഈ മേഖലയില്‍ നിലവിലുണ്ട്

പെര്‍ഫോമിംഗ് മാര്‍ക്കറ്റിംഗിലും ഏജന്‍സിയിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ, ഇസ്റ്റാടോക്ക് എന്ന പേരില്‍ കൃത്രിമ ഇന്റലിജന്‍സ് ഡിജിറ്റല്‍ നവീകരണവും ഐകൂബ്‌സ്‌വയര്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇസ്റ്റാടോക്ക് അന്തിമ ഉപയോക്താവിന് ഇന്‍സ്റ്റന്റ് സൊലൂഷന്‍ നല്‍കുകയും ബ്രാന്‍ഡിനും ഉപയോക്താവിനും ഇടയിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യും. അടുത്തമാസം തുടക്കത്തില്‍ യുണിഫൈഡ് ഡിജിറ്റല്‍ സ്യൂട്ട് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ സൊലൂഷനുകള്‍ നല്‍കുന്ന സംയോജിത മാര്‍ക്കറ്റിംഗ് പ്രോഡക്റ്റായിരിക്കുമിത്.

ഇ-കൊമേഴ്‌സ്, ഓട്ടോമൊബീല്‍, ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്, ട്രാവല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി 400 ലധികം ബ്രാന്‍ഡുകളുമായി ഐക്യൂബ്‌സ്‌വയര്‍ സഹകരിക്കുന്നുണ്ട്.

Comments

comments

Categories: More