വിനോദ മേഖല ശക്തിപ്പെടുത്താന്‍ സൗദിയുടെ 10 ബില്യണ്‍ റിയാലിന്റെ പദ്ധതി

വിനോദ മേഖല ശക്തിപ്പെടുത്താന്‍ സൗദിയുടെ 10 ബില്യണ്‍ റിയാലിന്റെ പദ്ധതി

വിനോദ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ കമ്പനി ആരംഭിക്കും

റിയാദ്: വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ മേഖലയിലെ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി പുതിയ കമ്പനി രൂപീകരിക്കുമെന്ന് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു. 10 ബില്യണ്‍ റിയാലിന്റെ പ്രാഥമിക മൂലധനവുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനി രാജ്യത്തിനുള്ളില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മികച്ച വിനോദ സംവിധാനം ഒരുക്കുന്നതിനായി തന്ത്രപരമായ പങ്കാളിത്തങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

2019ല്‍ പുറത്തിറക്കാന്‍ പോകുന്ന എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള വിവിധ വിനോദ പദ്ധതികളില്‍ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് പിഐഎഫ് പറഞ്ഞു. 2030 ന്റെ അവസാനമാവുമ്പോഴേക്കും പ്രതിവര്‍ഷം 50 മില്യണിന് മുകളില്‍ സന്ദര്‍ശകരെ സ്വീകരിക്കാനാണ് കമ്പനിയുടെ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്ത് 22,000 തൊഴിലുകളും സൃഷ്ടിക്കപ്പെടും. വ്യത്യസ്തതയും മികച്ച സാധ്യതകളുമുള്ള വിനോദ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വിനോദ മേഖലയില്‍ കൂടുതല്‍ വികസനം സാധ്യമാക്കാന്‍ കമ്പനിക്ക് കഴിയും.

2019ല്‍ പുറത്തിറക്കാന്‍ പോകുന്ന എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള വിവിധ വിനോദ പദ്ധതികളില്‍ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് പിഐഎഫ് 

രാജ്യത്തിന്റെ സാംസ്‌കാരിക വിനോദ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിഷന്‍ 2030 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് പിഐഎഫ് കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സൗദിയിലെ യുവാക്കളുടെ കഴിവും ഊര്‍ജ്ജവും മികച്ച രീതിയില്‍ ഉപയോഗിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ വിനോദ വ്യവസായത്തിന്റെ വികസനത്തിനും പ്രചരണത്തിനും നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ചെലവിടുന്നതിനുമായി കഴിഞ്ഞ വര്‍ഷം ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി എന്ന പേരിലുള്ള പുതിയ സ്ഥാപനത്തിന് തുടക്കമിട്ടിരുന്നു.

2016 ല്‍ മൂന്ന് പാര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള പദ്ധതി നിര്‍മിക്കുമെന്ന് സിക്‌സ് ഫഌഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. 300 മില്യണ്‍ ഡോളറിനും 500 മില്യണ്‍ ഡോളറിനുമിടയില്‍ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കുകള്‍ സൗദി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരിക്കും. ആദ്യത്തെ പാര്‍ക്ക് റിയാദില്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്. ജെദ്ദയിലും വെസ്‌റ്റേണ്‍ റെഡ് സീ കോസ്റ്റിലുമായിരിക്കും മറ്റ് പാര്‍ക്കുകള്‍ വരിക.

Comments

comments

Categories: Arabia