ഓണ്‍ലൈന്‍ കോളുകള്‍ക്കുള്ള നിരോധനം നീക്കി പകരം സെന്‍സറിംഗ്

ഓണ്‍ലൈന്‍ കോളുകള്‍ക്കുള്ള നിരോധനം നീക്കി പകരം സെന്‍സറിംഗ്

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായ വിവരങ്ങള്‍ ബ്ലോക്ക്‌ചെയ്യുന്നതിനും വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് സിഐടിസി

റിയാദ്: ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലൂടെയുള്ള വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള നിരോധനം സൗദി അറേബ്യന്‍ ഗവണ്‍മെന്റ് നീക്കി. എന്നാല്‍ നിരോധനം നീക്കിയാലും കുടുത്ത നിയന്ത്രണങ്ങളിലൂടെ ഇവയെ ഗവണ്‍മെന്റിന്റെ പരിധിയില്‍ നിര്‍ത്താനാണ് തീരുമാനം. ഇത്തരം കോളുകളെ നിരീക്ഷണത്തിനും സെന്‍സറിംഗിനും വിധേയമാക്കുമെന്ന് ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ വോയ്‌സ്, വീഡിയോ കോള്‍ സര്‍വീസുകളായ സ്‌കൈപ്, വാട്ട്‌സ്ആപ്പ്, വൈബര്‍ എന്നിവ കഴിഞ്ഞ ദിവസം മുതലാണ് പ്രവര്‍ത്തന സജ്ജമായത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായ വിവരങ്ങളെ ബ്ലോക്കുചെയ്യുന്നതിനും വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് ടെലികോം റെഗുലേറ്റര്‍ സിഐടിസിയുടെ വക്താവ് അദേല്‍ അബു ഹമീദ് പറഞ്ഞു.

എണ്ണ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ സൗദി ഗവണ്‍മെന്റ് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിരോധനം നീക്കിയത്

ആഗോളതലത്തിലുള്ള ആപ്ലിക്കേഷനായാലും പ്രാദേശിക തലത്തിലുള്ളതായാലും കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടോക്‌നോളജി കമ്മീഷന്‍ വോയ്‌സ്, വീഡിയോ കോളുകളെ നിരീക്ഷിക്കും. നിരീക്ഷണം നടത്താതെ ഇത്തരത്തിലുള്ള കോളുകള്‍ വിളിക്കാനുള്ള സാഹചര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കൊപ്പം 2013 ലാണ് സൗദി ഇറേബ്യ ഇന്റര്‍നെറ്റ് കമ്യൂണിക്കഷേന് നിരോധനം കൊണ്ടുവന്നത്. ഇത്തരത്തിലുള്ള സേവനങ്ങള്‍ ആക്റ്റിവിസ്റ്റുകളും തീവ്രവാദികളും ഉപയോഗപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു നടപടി. 2011 ല്‍ ഇന്റര്‍നെറ്റിലൂടെ പടര്‍ന്നു പിടിച്ച അറബ് വസന്തത്തെ തടയുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

എണ്ണ വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ സൗദി ഗവണ്‍മെന്റ് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിരോധനം നീക്കിയത്. ഈ നടപടി സൗദിയിലെ പ്രവാസികള്‍ക്ക് ഗുണകരമാവും. എന്നാല്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരുടെ അന്താരാഷ്ട്ര കോളുകളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകാന്‍ ഇത് കാരണമാകും.

Comments

comments

Categories: Arabia