ജിയോഫൈ ഉത്സവ ഓഫറുമായി  റിലയന്‍സ് റീട്ടെയ്ല്‍

ജിയോഫൈ ഉത്സവ ഓഫറുമായി  റിലയന്‍സ് റീട്ടെയ്ല്‍

കൊച്ചി: എല്ലാ ഇന്‍ഡ്യാക്കാരിലേക്കും 4ജി ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റിലയന്‍സ് റീട്ടെയ്ല്‍ ജിയോഫൈ ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ചു. ഈ മാസം 30 വരെ 999 രൂപക്ക് ജിയോഫൈ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. 2ജി /3ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍, ലാപ്‌ടോപ്പ്, 4ജി അല്ലാത്ത മറ്റു സ്മാര്‍ട്ട് ഉപകരണങ്ങള്‍, തുടങ്ങിയവയില്‍ 4ജി സേവനങ്ങള്‍ നല്‍കി ഡിജിറ്റല്‍ ജീവിതത്തിലേക്ക് കൂടുതല്‍ വേഗവും കൃത്യതയും നല്‍കുകയാണ് ലക്ഷ്യം.

അണ്‍ലിമിറ്റഡ് 4ജി ഡാറ്റ, എച്ച്ഡി വോയിസ് കാള്‍സ്, വിഡിയോ കോള്‍സ്, ജിയോ അപ്പ്‌സായ ജിയോ ടിവീ, ജിയോ സിനിമ, ജിയോ മ്യൂസിക്, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ജിയോ ഫൈയിലൂടെ ലഭ്യമാകും. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍, ജിയോ ഔട്ട്‌ലെറ്റുകള്‍, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് തുടങ്ങി സംസ്ഥാനത്തെ 7000ത്തോളം കേന്ദ്രങ്ങളില്‍നിന്നും ജിയോ ഫൈ ലഭിക്കും.

Comments

comments

Categories: Business & Economy