സമുദ്രയാത്രയുടെ അരനൂറ്റാണ്ട് പിന്നിട്ട് ക്യുഇ 2

സമുദ്രയാത്രയുടെ അരനൂറ്റാണ്ട് പിന്നിട്ട് ക്യുഇ 2

സ്‌കോട്ട്‌ലാന്‍ഡിലെ ക്ലൈഡ്ബാങ്ക് എന്ന് നഗരം QE2 എന്ന ആഢംബര കപ്പല്‍ നീറ്റിലിറക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചു. 1967 സെപ്റ്റംബര്‍ 20നാണു ക്ലൈഡ്ബാങ്കിലുള്ള ജോണ്‍ ബ്രൗണ്‍സ് കപ്പല്‍ശാലയില്‍ വച്ച് ക്യുഇ2 എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഢംബര കപ്പല്‍ നീറ്റിലിറക്കിയത്. ചടങ്ങില്‍ ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജകുമാരിയും പങ്കെടുത്തിരുന്നു.

293 മീറ്റര്‍ നീളം, 65,863 ടണ്‍ ഭാരം, 1,892 യാത്രക്കാര്‍ 1,040 ക്രൂ തുടങ്ങിയവരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ ചെലവ് അക്കാലത്ത് 29 മില്യന്‍ പൗണ്ടായിരുന്നു. ഇന്ന് 490 മില്യന്‍ പൗണ്ട് വരും. അഞ്ച് റെസ്റ്റോറന്റും, രണ്ട് കഫേകളും, മൂന്ന് നീന്തല്‍ കുളങ്ങളും, 481 പേര്‍ക്ക് ഇരുന്ന് കാണാന്‍ സൗകര്യമുള്ള സിനിമ തിയേറ്ററും, ഒരു ഹോസ്പിറ്റലും, കാസിനോയുമാണുള്ളത്.

ഇതിനോടകം കപ്പല്‍ ആറ് മില്യന്‍ നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചു. 2.5 മില്യന്‍ യാത്രക്കാര്‍ ഇതുവരെ സഞ്ചരിച്ചു. ആദ്യയാത്ര 1969 മെയ് രണ്ടിന് ന്യൂയോര്‍ക്കിലേക്കായിരുന്നു. ഈ കപ്പല്‍ സ്റ്റീം എഞ്ചിനില്‍നിന്നും ഡീസല്‍ എഞ്ചിനാക്കി മാറ്റി. ക്ലൈഡ്ബാങ്ക് ടൗണ്‍ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ കപ്പലിന്റെ കീലിടല്‍ മുതല്‍ നീറ്റിലിറക്കല്‍ ചടങ്ങു വരെയുള്ള നിര്‍മാണ ഘട്ടങ്ങളില്‍ പങ്കെടുത്ത 68-കാരന്‍ ഹ്യൂഗ് മോറിസന്‍ തന്റെ ഓര്‍മകള്‍ പങ്കുവച്ചു. ഒരു കാലത്ത് ആഢംബരത്തിന്റെയും ചാരുതയുടെയും പര്യായമായിരുന്നു ഈ കപ്പല്‍.

യാത്രാക്കപ്പലായിട്ടാണ് ഇതിനെ കണക്കാക്കുന്നതെങ്കിലും 1982-ല്‍ ഫാല്‍ക്ക്‌ലാന്‍ഡ് യുദ്ധത്തിനിടെ സൈനികര്‍ക്കു സഞ്ചരിക്കാനും ഈ കപ്പലിനെ ഉപയോഗിച്ചു. 2007-ല്‍ 50 മില്യന്‍ പൗണ്ടിന് കപ്പല്‍ ദുബായ് സര്‍ക്കാരിന്റെ നിക്ഷേപക കമ്പനിയായ ഇഷ്തിമാറിനു വില്‍പ്പന നടത്തിയതായി കപ്പല്‍ കമ്പനിയായ കുനാര്‍ഡ് അറിയിച്ചു.

Comments

comments

Categories: FK Special, Slider